ഭവന വായ്പ തീര്‍പ്പാക്കല്‍ അദാലത്ത് സംസ്ഥാനതല ഉദ്ഘാടനം
സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡിന്റെ ഭവന നിര്‍മാണ വായ്പകള്‍ തീര്‍പ്പാക്കല്‍ അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്( ഡിസംബര്‍ 30ന)് പകല്‍ 10ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ റവന്യൂ-ഭവന വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. ഭവന നിര്‍മാണ വായ്പകള്‍ തിരിച്ചടക്കാന്‍ പ്രയാസമനുഭവിക്കുന്ന ഗുണഭോക്താക്കള്‍ക്ക് നിരവധി തവണ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കിയിട്ടും ഒരു വിഭാഗം ഇപ്പോഴും അവശേഷിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന വ്യാപകമായി അദാലത്തുകള്‍ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി കാസര്‍കോട് ഡിവിഷന്‍ ഓഫീസില്‍ നിന്നും ഭവന നിര്‍മാണ വായ്പകള്‍ കൈപ്പറ്റിയവരുടെ കുടിശ്ശിക നിവാരണ അദാലത്ത് രാവിലെ 9 മണിക്ക് ആരംഭിക്കും.
എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ അധ്യക്ഷനാകും. പി.കരുണാകരന്‍ എംപി മുഖ്യാതിഥിയാകും. എംഎല്‍എമാരായ കെ.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എജിസി ബഷീര്‍, ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബു, ഹൗസിംഗ് കമ്മീഷ്ണര്‍ ബി.അബ്ദുള്‍ നാസര്‍, ഹൗസിംഗ് ബോര്‍ഡ് അംഗം അഡ്വ.ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ചെയര്‍മാന്‍ പി പ്രസാദ് സ്വാഗതവും സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ പി.എന്‍ റാണി നന്ദിയും പറയും.
- Log in to post comments