Skip to main content

ഒന്‍പതുനാള്‍ നീണ്ടുനിന്ന ഗദ്ദിക നാടന്‍  കലാമേളയ്ക്ക് സമാപനം

പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെയും കിര്‍ടാഡ്‌സിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തില്‍ കഴിഞ്ഞ ഒരാഴ്ചക്കാലമായി പിലിക്കോട് ഗ്രാമപഞ്ചായത്ത് മൈതാനത്തില്‍ നടന്നുവരുന്ന നാടന്‍ കലാമേള-ഉത്പന്ന പ്രദര്‍ശന വിപണനമേള  ഗദ്ദിക-2018 ന് ഇന്ന്(30) സമാപനമാകും.                ഇന്ന് വൈകീട്ട് 5.30ന് നടക്കുന്ന സമാപന സമ്മേളനം റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം രാജഗോപാലന്‍ എം എല്‍ എ അധ്യക്ഷനാകും. കെ. സോമപ്രസാദ് എം പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി പി ജാനകി, ,പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍, പട്ടികജാതി വികസന വകുപ്പ് ഡയറക്ടര്‍ പി എം അലി അസ്ഗര്‍ പാഷ, പട്ടികവര്‍ഗ്ഗ വികസന വകുപ്പ് ,കിര്‍ടാഡ്‌സ് ഡയറക്ടര്‍ പി പുഗഴേന്തി, തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു സ്വാഗതവും ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ എസ് മീനാറാണി നന്ദിയും പറയും. തുടര്‍ന്ന് പി.പി ശ്രീനിവാസന്‍ അവതരിപ്പിക്കുന്ന പുള്ളുവന്‍ പാട്ടും ഭാരത് ഭവന്‍ അവതരിപ്പിക്കുന്ന ജാമ്പെ ബാംബു മ്യൂസിക്കും അരങ്ങേറും.  
                  ഈ മാസം 22ന് പട്ടികജാതി-പട്ടിക വര്‍ഗ പിന്നാക്ക വിഭാഗക്ഷേമ വകുപ്പ് മന്ത്രി എ.കെ ബാലനാണ് ഗദ്ദിക-18 ന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയുടെ ഭാഗമായി സാംസ്‌കാരികഘോഷയാത്രയും സംഘടിപ്പിച്ചിരുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ഗോത്രവര്‍ഗ പൈതൃകവും തനതുകലകളും സംരംക്ഷിക്കുകയും  പരമ്പരാഗത തൊഴില്‍ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും ആദിവാസി ഗോത്രസമൂഹങ്ങളുടെ പരമ്പരാഗതമായ രുചിക്കൂട്ടുകളും,മുളയരി,റാഗി,കാട്ടുതേന്‍ തുടങ്ങിയ വനവിഭവങ്ങളും പൈതൃകമായി പകര്‍ന്നുകിട്ടിയ വൈദ്യചികിത്സാ രീതികളും പൊതു സമൂഹത്തിനു മുന്നില്‍ പരിചയപ്പെടുത്തുകയാണ് ഗദ്ദികയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിട്ടത്. ഇതിനുപുറമെ എല്ലാ ദിവസങ്ങളിലും വൈകീട്ട് വിവിധ വിഷയങ്ങളെ ആസ്പദമാക്കി സാംസ്‌കാരിക സായാഹ്നവും വിവിധ ഗോത്രകലാരൂപങ്ങളുടെ ആവിഷ്‌കാരവും സംഘടിപ്പിച്ചിരുന്നു. 

date