Skip to main content

പട്ടയ മേള ജനുവരി ഏഴിന്; വിതരണം ചെയ്യുന്നത് 2050 പട്ടയങ്ങള്‍

ജില്ലയില്‍ 2019 ജനുവരി ഏഴിന് പട്ടയമേള നടക്കും. രാവിലെ 10.30 ന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കുന്ന മേളയില്‍ റവന്യുു മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയങ്ങള്‍ വിതരണം ചെയ്യുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു പറഞ്ഞുു. ജില്ലയില്‍ മൊത്തം 2050 പട്ടയങ്ങള്‍ വിതരണം ചെയ്യുന്നതിനായി തയ്യാറായിട്ടുണ്ടെന്നും ജില്ലാ വികസന സമിതി യോഗത്തില്‍ അദ്ദേഹം അറിയിച്ചു.

date