Post Category
ജി.പി.എഫ് വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഓൺലൈനിൽ ലഭ്യമാണ്
സംസ്ഥാന സർക്കാർ ജീവനക്കാരുടെയും ഓൾ ഇന്ത്യ സർവീസ് ഉദ്യോഗസ്ഥരുടെയും 2025-26 സാമ്പത്തിക വർഷത്തെ ജനറൽ പ്രൊവിഡന്റ് ഫണ്ട് (GPF) വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ കേരള അക്കൗണ്ടന്റ് ജനറലിന്റെ (A&E) ഔദ്യോഗിക വെബ്സൈറ്റായ www.agker.cag.gov.in-ൽ ലഭ്യമാക്കിയിട്ടുണ്ട്.
വരിക്കാർക്ക് തങ്ങളുടെ പെർമനന്റ് എംപ്ലോയീ നമ്പർ (PEN) ഉപയോഗിച്ച് വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് ജി.പി.എഫ് വാർഷിക അക്കൗണ്ട് സ്റ്റേറ്റ്മെന്റുകൾ ഡൗൺലോഡ് ചെയ്യാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2776698 എന്ന നമ്പറിൽ ജി.പി.എഫ് (GPF) സെക്ഷനുമായി ബന്ധപ്പെടാവുന്നതാണ്.
പി.എൻ.എക്സ്. 1792/2026
date
- Log in to post comments