കുറ്റകൃത്യം കൈകാര്യം ചെയ്യാൻ ഹോക്ക് സോഫ്റ്റ്വെയറുമായി വനം വകുപ്പ്
വനംവകുപ്പിലെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട രേഖകൾ ഡിസ്ട്രിക്റ്റ് കോർട്ട് മാനേജ്മെന്റ് സിസ്റ്റം (DCMS) വഴി നേരിട്ട് ഓൺലൈനായി കോടതികളിൽ സമർപ്പിക്കാനുള്ള സൗകര്യം ഒരുക്കി കേരള വനംവകുപ്പ്. തദ്ദേശിയമായയി വികസിപ്പിച്ചെടുത്ത ഹോക്ക് (Hostile Activity Watch Kernel - HAWK) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് പുതിയ സംവിധാനം പ്രവർത്തിക്കുക.
കുറ്റകൃത്യ മാനേജ്മെന്റ് സംവിധാനത്തിൽ സുപ്രധാന മുന്നേറ്റമായ ഹോക്ക് സോഫ്റ്റ്വെയർ പദ്ധതി വനം വകുപ്പ് ആസ്ഥാനത്ത് നാളെ (ജൂൺ 5) നടക്കുന്ന ലോക പരിസ്ഥിതി ദിന ചടങ്ങിൽ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ ഔദ്യോഗികമായി ലോഞ്ച് ചെയ്യും.
കുറ്റകൃത്യങ്ങളുടെ നിയന്ത്രണം, വന്യജീവി മരണങ്ങളുടെ നിരീക്ഷണം, ഡാറ്റാ അനലിറ്റിക്സ്, ജിയോസ്പേഷ്യൽ അനാലിസിസ്, മൊബൈൽ ആപ്ലിക്കേഷനുകൾ, കമാൻഡ് ആൻഡ് കൺട്രോൾ മോണിറ്ററിംഗ് തുടങ്ങി നിരവധി മോഡ്യൂളുകൾ സംയോജിപ്പിച്ചു കൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത സമഗ്ര പ്ലാറ്റ്ഫോമാണ് ഹോക്ക്. സർക്കാർ ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് ഡാറ്റാ സെന്ററിൽ ആണ് ഹോക്ക് സോഫ്റ്റ്വെയർ ഹോസ്റ്റ് ചെയ്തിരിക്കുന്നത്.
പി.എൻ.എക്സ്. 1794/2026
- Log in to post comments