Skip to main content

പരീക്ഷാ സമയം തിരഞ്ഞെടുക്കാം

കേരളാ ഗവൺമെന്റ് ടെക്‌നിക്കൽ എക്‌സാമിനേഷൻ (കൊമേഴ്‌സ് ഗ്രൂപ്പ്) കമ്പ്യൂട്ടർ (വേർഡ് പ്രോസ്സസിംഗ്) പരീക്ഷ ജൂലൈ 13 മുതൽ എൽ.ബി.എസിന്റെ കേരളത്തിലെ വിവിധ സെന്ററുകളിൽ നടത്തും. പരീക്ഷയിൽ പങ്കെടുക്കുന്നതിനായി അപേക്ഷ നൽകിയിട്ടുളള പരീക്ഷാർത്ഥികൾക്ക് www.lbscentre.kerala.gov.in ലെ KGTE2026 ലിങ്കിലൂടെ ഓൺലൈനായി ഫീസടച്ച് സ്വീകാര്യമായ പരീക്ഷാസമയവുംതീയതിയും തിരഞ്ഞെടുക്കാം. മുൻകൂട്ടി നിശ്ചയിച്ചിരിക്കുന്ന സമയക്രമങ്ങളിൽ ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കുന്നവർക്ക് മാത്രമേ പരീക്ഷയിൽ പങ്കെടുക്കുവാൻ സാധിക്കുകയുളളു. ഇത്തരത്തിൽ സമയക്രമം സെലക്ട് ചെയ്തവർക്ക് രജിസ്‌ട്രേഷൻ സ്ലിപ്പ് ലഭിക്കും.   രജിസ്‌ട്രേഷൻ സ്ലിപ്പും പരീക്ഷാഭവനിൽ നിന്നും ലഭിച്ച ഹാൾടിക്കറ്റും പരീക്ഷാസമയത്ത് ഹാജരാക്കണം.  മലയാളം ലോവർമലയാളം ഹയർഇംഗ്ലീഷ് ലോവർഇംഗ്ലീഷ് ഹയർ  വിഷയങ്ങൾക്ക് പ്രത്യേകമായി സമയം തിരഞ്ഞെടുക്കണം. ഫീസടയ്ക്കുവാനും സമയക്രമം തിരഞ്ഞെടുക്കുവാനുള്ള അവസരം ജൂൺ 10 മുതൽ 30 വരെ വൈബ്‌സൈറ്റിൽ ലഭിക്കും.   പരീക്ഷാ ഫീസായി ലോവറിന് 400 രൂപയും ഹയറിന് 500 രൂപയും അടക്കണം. തിരഞ്ഞെടുത്ത പരീക്ഷാ തീയതിയും സമയവും മാറ്റി നൽകുന്നതല്ല.

പി.എൻ.എക്‌സ്. 1795/2026

date