Skip to main content

സൗജന്യ തൊഴില്‍ മേള

അസാപ് കേരളയുടെ തവനൂര്‍ കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജൂണ്‍ ആറിന് സൗജന്യ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. പത്താം ക്ലാസ്, പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. തൊഴില്‍ മേളയുടെ ഭാഗമായി പത്താം ക്ലാസ്/ ഐ.ടി.ഐ കഴിഞ്ഞവര്‍ക്കായി മൂന്ന് വര്‍ഷത്തെ വര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ പ്രോഗ്രാമിലേക്കും തെരഞ്ഞെടുപ്പ് നടക്കും. മാസം 15,500 രൂപ വരെ സ്‌റ്റൈപന്‍ഡ്, താമസ സൗകര്യം, ഭക്ഷണം, പരിശീലനം എന്നിവ ലഭിക്കും. താല്‍പര്യമുള്ളവര്‍ ജൂണ്‍ ആറിന് രാവിലെ 9.30-ന് ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളും സഹിതം തവനൂര്‍ അസാപ് കേരള കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ എത്തിച്ചേരണം. രജിസ്‌ട്രേഷന്‍ ലിങ്ക്- https://forms.gle/jVxDjxLmQdqsCrbC8 ഫോണ്‍: 9495999658.

date