Post Category
കായംകുളം തെരുവുനായ ആക്രമണം: ജില്ലാ കളക്ടർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് റിപ്പോർട്ട് തേടി
കായംകുളത്തെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ ഷാജി വി നായർ തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറോട് അടിയന്തര റിപ്പോർട്ട് തേടി. തെരുവുനായ ആക്രമണം ഉണ്ടായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ തെരുവുനായകളുടെ എണ്ണം വർധിക്കാനുള്ള കാരണവും, ഇവയുടെ നിയന്ത്രണത്തിനായി നിലവിൽ എന്തൊക്കെ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും വിശദമാക്കണം. ഒപ്പം, ഭാവിയിൽ ഇത്തരം ആക്രമണങ്ങൾ ഉണ്ടാകാതിരിക്കാൻ എന്തൊക്കെ മുൻകരുതലുകളാണ് സ്വീകരിക്കാൻ പോകുന്നതെന്നും വ്യക്തമാക്കുന്ന വിശദമായ റിപ്പോർട്ട് അടിയന്തരമായി സമർപ്പിക്കാനാണ് കളക്ടർ ആവശ്യപ്പെട്ടിരിക്കുന്നത്.
കൂടാതെ തെരുവുനായ ആക്രമണം ഉണ്ടായാൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്ന ആരോഗ്യ സ്ഥാപനങ്ങളിൽ ആവശ്യമായ ചികിത്സയും മരുന്നും ഉറപ്പ് വരുത്തണമെന്നും കളക്ടർ നിർദ്ദേശിച്ചു.
date
- Log in to post comments