സൗജന്യ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സ്
ആലുവ സബ്ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവണ്മെന്റ് പ്രീ എക്സാമിനേഷന് ട്രെയിനിങ് സെന്ററില്‍ കെ ജി ടി ഇ, ടൈപ്പ് റൈറ്റിംഗ്, ഷോര്‍ട്ട് ഹാന്‍ഡ്, കമ്പ്യൂട്ടര്‍ വേഡ് പ്രോസസ്സിംഗ്,(ഇംഗ്ലീഷ്, മലയാളം-ലോവര്‍, ഹയര്‍) എന്നീ വിഷയങ്ങള്‍ അടങ്ങിയ ദ്വിവത്സര സ്റ്റെനോഗ്രാഫി കോഴ്സില്‍ ചേരുന്നതിന് ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം എന്നീ ജില്ലകളിലെ പ്ലസ് ടു/തത്തുല്യ പരീക്ഷ പാസായ 18 നും 35 നും ഇടയില്‍ പ്രായമുളള പട്ടികജാതി/പട്ടികവര്‍ഗ്ഗ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു.
അപേക്ഷകര്‍ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ജൂലൈ 4 വൈകിട്ട് 5 ന് മുന്‍പ് ഈ ഓഫീസില്‍ നേരിട്ട് എത്തി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍:0484-2623304, 6282858374. ഇമെയില്‍:petcernakulam@gmail.com
- Log in to post comments