Skip to main content

ധനസഹായം: തീയതി നീട്ടി

 

സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗങ്ങളായവരുടെ മക്കളില്‍ 2026 - 27 അധ്യയന വര്‍ഷത്തില്‍ എല്‍.കെ.ജി/ ഒന്നാം ക്ലാസിലേക്ക് പുതുതായി പ്രവേശനം നേടുന്ന കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വാങ്ങുന്നതിന് ധനസഹായത്തിനുള്ള അപേക്ഷ തീയതി ജൂണ്‍ 20 വരെ നീട്ടി. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവേശനം ലഭിച്ച സ്‌കൂളില്‍ നിന്നും ലഭ്യമാക്കിയ സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപത്രം, കുട്ടിയുടെ ആധാര്‍കാര്‍ഡ്, ജനനസര്‍ട്ടിഫിക്കറ്റ്/ റേഷന്‍കാര്‍ഡ്, അംഗത്തിന്റെ ക്ഷേമനിധി പാസ്ബുക്ക്, ക്ഷേമനിധി ഐ.ഡി കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് (ഐ.എഫ്.എസ്.സി സഹിതം) എന്നിവയുടെ പകര്‍പ്പ് സഹിതം ഓണ്‍ലൈനായും ക്ഷേമനിധി ഓഫീസിലും ഹാജരാകണമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505358.

date