Skip to main content

അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ നന്ദാവനത്തുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ റിഥമിക് ഫിറ്റ്നസ് ട്രെയിനിംഗ് പ്രോഗ്രാമിന് ഇപ്പോൾ അപേക്ഷിക്കാം. ആറുമാസമാണ് കോഴ്‌സ് കാലാവധി. ഉയർന്ന പ്രായപരിധി ഇല്ല. വിദ്യാഭ്യാസ യോഗ്യത പത്താം ക്ലാസ്സ് പാസ് അഥവാ തത്തുല്യം.

https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷ സമർപ്പിക്കാം. കോഴ്സ് സംബന്ധിച്ച വിശദാംശങ്ങൾ www.srccc.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30. ഫോൺ: 9846594508

date