Post Category
വിമുക്തഭടന്മാരുടെ മക്കൾക്ക് എൻട്രൻസ് പരിശീലന ധനസഹായം
മെഡിക്കൽ/എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലനത്തിൽ ആറ് മാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുക്കുകയും പ്രവേശന പരീക്ഷ എഴുതുകയും ചെയ്ത വിമുക്തഭടന്മാരുടെ മക്കൾക്ക് സാമ്പത്തിക സഹായം നൽകുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥി കൾക്ക് 'സർവീസ് പ്ലസ് പോർട്ടൽ' വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 25 . കൂടുതൽ വിവരങ്ങൾക്ക് സർവീസ് പ്ലസ് പോർട്ടൽ സന്ദർശിക്കുകയോ ജില്ലാ സൈനികക്ഷേമ ഓഫീസുമായി നേരിട്ട് ബന്ധപ്പെടുകയോ ചെയ്യണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസർ അറിയിച്ചു. ഫോൺ: 04772245673.ഇമെയിൽ:
zswoalp@gmail.com .
date
- Log in to post comments