Skip to main content

മലയോര മേഖലകളിലെ കെട്ടിട നിര്‍മ്മാണം: സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍ക്കായി താത്പര്യപത്രം ക്ഷണിച്ചു

പശ്ചിമഘട്ട മലയോര മേഖലകളിലെ കുത്തനെയുള്ള ചരിവുകളില്‍ സുരക്ഷിതമായ കെട്ടിട നിര്‍മ്മാണം ഉറപ്പാക്കുന്നതിനായി മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. അശാസ്ത്രീയമായ മണ്ണ് ഖനനവും ഭൂപ്രകൃതിയിലെ മാറ്റങ്ങളും മണ്ണിടിച്ചില്‍ സാധ്യത വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി. കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിട രൂപകല്‍പ്പന, എഞ്ചിനീയറിങ് സേവനങ്ങള്‍ എന്നിവ നല്‍കാന്‍ യോഗ്യരായ വിദ്യാഭ്യാസ/ഗവേഷണ സ്ഥാപനങ്ങള്‍ക്ക് അപേക്ഷിക്കാം. എ.ഐ.സി.ടി.ഇ., യു.ജി.സി., സി.എസ്.ഐ.ആര്‍. അംഗീകാരമുള്ളതോ അല്ലെങ്കില്‍ കേന്ദ്ര-സംസ്ഥാന മന്ത്രാലയങ്ങളുടെ നേരിട്ടുള്ള മേല്‍നോട്ടത്തിലുള്ളതോ ആയ സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. അപേക്ഷിക്കുന്ന സ്ഥാപനങ്ങള്‍ക്ക് അത്യാധുനിക സ്ലോപ്പ് സ്റ്റെബിലൈസേഷന്‍ (ചരിവ് സംരക്ഷണ) സാങ്കേതികവിദ്യകള്‍, രൂപകല്‍പ്പന എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കണം. താത്പര്യമുള്ള സ്ഥാപനങ്ങള്‍ വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം തങ്ങളുടെ പ്രവൃത്തിപരിചയം തെളിയിക്കുന്ന രേഖകള്‍, കണ്‍സള്‍ട്ടിങ് ഫീസ് വിവരങ്ങള്‍ എന്നിവ സഹിതം ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്‌മെന്റ്, കേശവദാസപുരം, പട്ടം പാലസ് പി.ഒ., തിരുവനന്തപുരം - 695004 എന്ന വിലാസത്തില്‍ ജൂണ്‍ 15നകം അപേക്ഷിക്കണം. വെബ്‌സൈറ്റ്: https://dmg.kerala.gov.in

 

date