Skip to main content
..

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഡിപ്ലോമ കോഴ്സ്  ആരംഭിച്ചു

 

ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല ആരംഭിച്ച ശ്രീനാരായണഗുരു: ജീവിതവും ദർശനവും ഡിപ്ലോമ കോഴ്സിന്റെ ഉദ്ഘാടനം ഫാത്തിമ മാതാ നാഷണൽ കോളേജിൽ ശിവഗിരി മഠാധിപതി സച്ചിദാനന്ദ സ്വാമി നിർവഹിച്ചു.
ഓൺലൈനായും ഓഫ്‌ലൈനായും ക്ലാസുകൾ ക്രമീകരിച്ചിട്ടുണ്ട്.
30 ശതമാനം ഇന്റേണൽ മാർക്കും 70 ശതമാനം സെമസ്റ്റർ പരീക്ഷാ മാർക്കും അടിസ്ഥാനമാക്കിയാണ്  മൂല്യനിർണ്ണയം. 

വൈസ് ചാൻസലർ ഡോ വി പി ജഗതിരാജ് അധ്യക്ഷനായി.  സിൻഡിക്കറ്റ് അംഗങ്ങളായ ജി സുഗുണൻ, വി പി പ്രശാന്ത്, ഡോ എ ബാലകൃഷ്ണൻ, ഡോ സി ഉദയകല, ഓപ്പൺ യൂണിവേഴ്സിറ്റി റീജിയണൽ സെന്റർ ഡയറക്ടർ സോഫിയ രാജൻ, രജിസ്ട്രാർ അഭിലാഷ് ബാബു തുടങ്ങിയവർ പങ്കെടുത്തു.

date