Skip to main content

ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്: അപേക്ഷ ക്ഷണിച്ചു

സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെഷനിൽ ആരംഭിക്കുന്ന 'ഡിപ്ലോമ ഇൻ എയർലൈൻ ആന്റ് എയർപോർട്ട് മാനേജ്മെന്റ്' കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ്‌.ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവർക്ക് ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരത്ത് നന്ദാവനം പൊലീസ് ക്യാമ്പിന് സമീപം പ്രവർത്തിക്കുന്ന എസ്.ആർ.സി ഓഫീസിൽ നിന്നും നേരിട്ട് ലഭിക്കും. ജൂൺ 30നകം അപേക്ഷകൾ സമർപ്പിക്കണം. രജിസ്ട്രേഷൻ ലിങ്ക്- https://app.srccc.in/register. വെബ്സൈറ്റ്- www.srccc.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ- 0471 2570471, 9846033001.

date