Post Category
ഡി.എല്‍.എഡ് പ്രവേശനം: ജൂണ്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം
2026-28 അധ്യയന വര്‍ഷത്തെ ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ (ഡി.എല്‍.എഡ്.) കോഴ്സ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജൂണ്‍ 15 ന് വൈകിട്ട് 5 മണി വരെ ഓണ്‍ലൈന്‍ മുഖേന അപേക്ഷ സമര്‍പ്പിക്കാം. താത്പര്യമുള്ളവര്‍ https://kbpe.kerala.gov.in/deled2026/ എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് നിശ്ചിത സമയത്തിനകം അപേക്ഷ സമര്‍പ്പിക്കേണ്ടതാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360810 എന്ന ഫോണ്‍ നമ്പരിലോ ddetsr.dge@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.
date
- Log in to post comments