Skip to main content

പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കുള്ള പ്രോത്സാഹന ധനസഹായ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു

2025-26 അധ്യയന വര്‍ഷം മലപ്പുറം ജില്ലയില്‍ എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി. പരീക്ഷകളില്‍ ഉന്നത വിജയം നേടിയ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന ധനസഹായത്തിനുള്ള അപേക്ഷകള്‍ ക്ഷണിച്ചു.
വെള്ള പേപ്പറില്‍ തയ്യാറാക്കിയ ഫോണ്‍നമ്പര്‍ സഹിതമുള്ള അപേക്ഷ ജാതി, ആധാര്‍, മാര്‍ക്ക് ലിസ്റ്റ്, വ്യക്തതയുള്ള ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ സഹിതം ജൂണ്‍ 20 ന് വൈകീട്ട് അഞ്ചിനകം ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളില്‍ ലഭ്യമാക്കണം.

എസ്.എസ്.എല്‍.സിക്ക് മിനിമം ആറ് ബിയും നാല് സിയും പ്ലസ് ടുവിന് മിനിമം നാല് ബിയും രണ്ട് സിയും ലഭിച്ചവര്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാവും. ഏതെങ്കിലും വിഷയത്തില്‍ ഡി പ്ലസ് ഗ്രേഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കില്‍ ഈ ആനുകൂല്യത്തിന് അപേക്ഷിക്കേണ്ടതില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകള്‍- ഐ.ടി.ഡി.പി. നിലമ്പൂര്‍ -04931220315, നിലമ്പൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- 9496070368, എടവണ്ണ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍- 9496070369, പെരിന്തല്‍മണ്ണ ട്രൈബല്‍ എക്‌സറ്റന്‍ഷന്‍ ഓഫീസര്‍- 9496070400.

date