Skip to main content

വൈദ്യുതി കൺട്രോൾ റൂം  പ്രവർത്തനം ആരംഭിച്ചു

 
ആലപ്പുഴ കെ എസ് ഇ ബി  ലിമിറ്റഡ്  ഇലക്ട്രിക്കൽ സർക്കിൾ പരിധിയിലെ ആലപ്പുഴ, ചേർത്തല ഡിവിഷനുകളിലെ മഴക്കാലത്തെ വൈദ്യുതിയുമായി ബന്ധപ്പെട്ട  പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 
കൺട്രോൾ റൂംപ്രവർത്തനം ആരംഭിച്ചു. 

പ്രതികൂല കാലാവസ്ഥയെ തുടർന്നുണ്ടാകുന്ന വൈദ്യുതി തടസ്സവും  അപകടങ്ങളും തുടർച്ചയായി നിരീക്ഷിക്കുന്നതിനും അടിയന്തരമായി പരിഹരിക്കുന്നതിനുമായിട്ടാണ് ഈ സംവിധാനം ആരംഭിച്ചത്. 

ഇലക്ട്രിക്കൽ സർക്കിളിൽ സജ്ജീകരിച്ചിരിക്കുന്ന ഈ കൺട്രോൾ റൂമിലേക്ക്  ഉപഭോക്താക്കൾക്ക് 9496008413 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്ന് ആലപ്പുഴ ഇലക്ട്രിക്കൽ സർക്കിൾ എക്സിക്യൂട്ടീവ് എഞ്ചിനീയർ (ഇൻ-ചാർജ്) അറിയിച്ചു.

(പി ആർ/ എ എൽ പി/ 1107).

date