Post Category
ആലപ്പുഴ റെയിൽവേ സ്റ്റേഷൻ റോഡ് 11 മുതൽ അടക്കും
ആലപ്പുഴ റെയിൽവേ സ്റ്റേഷന് വടക്കുവശത്തുള്ള അപ്രോച്ച് റോഡിൽ (വനിത-ശിശു ആശുപത്രി ഗേറ്റ് മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ്) ടാറിങ് ജോലികൾ ആരംഭിക്കുന്നതിനാൽ ജൂൺ 11 മുതൽ 45 ദിവസത്തേക്ക് താൽക്കാലികമായി റോഡ് അടക്കുമെന്ന് സ്റ്റേഷൻ മാനേജർ അറിയിച്ചു. റെയിൽവേ സ്റ്റേഷനിലേക്ക് വരുകയും പോവുകയും ചെയ്യുന്ന വാഹനങ്ങൾ തെക്കുഭാഗത്തെ അപ്രോച്ച് റോഡ് (തിരുവമ്പാടി ഇഎസ്ഐ ഹോസ്പിറ്റൽ റോഡ്) ഉപയോഗിക്കണം.
(പിആർ/എഎൽപി/1110)
date
- Log in to post comments