Skip to main content

ചരിത്ര രേഖകളുടെ സംരക്ഷണം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി ഒ ജെ ജനീഷ്

അന്താരാഷ്ട്ര ആർക്കൈവ്‌സ് വാരാഘോഷം ആരംഭിച്ചു

ചരിത്ര രേഖകളും സാംസ്‌കാരിക പൈതൃകങ്ങളും സംരക്ഷിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഇതിന് സർക്കാർ  പിൻതുണ നൽകുമെന്നും പുരാരേഖ വകുപ്പ് മന്ത്രി ഒ.ജെ ജനീഷ് പറഞ്ഞു. കേരള സംസ്ഥാന പുരാരേഖ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച അന്താരാഷ്ട്ര ആർക്കൈവ്സ് വാരാഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം സെന്റ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

ലിപികൾതാളിയോലകൾശിലായുഗ ലിഖിതങ്ങൾശാസനങ്ങൾ മുതൽ ഡിജിറ്റൽ രേഖകളുടെ കാലഘട്ടം വരെ മനുഷ്യ സംസ്‌കാരത്തിന്റെ പരിണാമ ചരിത്രം വ്യക്തമാക്കുന്ന രേഖകളെ വരും തലമുറക്കായി സംരക്ഷിക്കേണ്ടതാണ്. പഴയ തലമുറകളുടെ ജീവിതശൈലിയും സാമൂഹിക സാഹചര്യങ്ങളും വെളിപ്പെടുത്തുന്ന പ്രാചീന രേഖകൾ മനുഷ്യവംശത്തിന്റെ പരിണാമത്തിന്റെ നേർസാക്ഷ്യങ്ങളാണ്. ആശയവിനിമയത്തിന്റെ വളർച്ചയും സാംസ്‌കാരിക-ചരിത്ര പാരമ്പര്യവും പുരാരേഖകൾ വഴി തലമുറകളിലേക്ക് കൈമാറപ്പെടണംഡിജിറ്റൽ യുഗത്തിൽ രേഖസംരക്ഷണത്തിന് കൂടുതൽ പ്രാധാന്യമുണ്ടെന്നും ഉദ്ഘാടന പ്രസംഗത്തിൽ മന്ത്രി പറഞ്ഞു.

നീതിക്കായുള്ള പുരാരേഖകൾ : അവകാശങ്ങൾഓർമഭാവി എന്നതാണ് ഈ വർഷത്തെ ആർക്കൈവ്‌സ് വാരാഘോഷത്തിന്റെ പ്രമേയം. സാമൂഹിക വികാസത്തിന്റെ ഭാഗമായി എഴുത്തുകളുടെയും രേഖകളുടെയും ശേഖരണവും സംരക്ഷണവും ഉറപ്പാക്കുന്നതിനായാണ് ദിനാചരണം. ലോകമെമ്പാടുമുള്ള ആർക്കൈവുകളുടെ പ്രവർത്തനങ്ങളും അവയുടെ സാമൂഹിക പ്രസക്തിയും ജനങ്ങളിലേക്ക് എത്തിക്കുകയാണ് വാരാഘോഷത്തിന്റെ ലക്ഷ്യം.

വാർഡ് കൗൺസിലർ ഷേർളി എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്ഥാന പുരാരേഖ വകുപ്പ് ഡയറക്ടർ പാർവതി എസ് സ്വാഗതം ആശംസിച്ചു. സാംസ്‌കാരിക വകുപ്പ് ജോയിന്റ് സെക്രട്ടറി രജനി എം,  സംസ്ഥാന പുരാവസ്തു വകുപ്പ് ഡയറക്ടർ ഇ. ദിനേശൻമ്യൂസിയംമൃഗശാല വകുപ്പ് ഡയറക്ടർ പി. എൻ. മഞ്ജുളാദേവികെ സി എച്ച് ആർ ഡയറക്ടർ ആർ ചന്ദ്രൻ പിള്ളസെൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്‌കൂൾ മാനേജർ ഫാ. ജെറോം അൽഫോൻസ്പ്രിൻസിപ്പൽ ഡോ. സുനിൽകുമാർ മോറായിസ് സിഹെഡ്മാസ്റ്റർ നിധീഷ് സെബാസ്റ്റ്യൻ എന്നിവർ ആശംസകളറിയിച്ചു. ആർക്കിവിസ്റ്റ് നിജ ആർ. നന്ദി അറിയിച്ചു. പരിപാടിയുടെ ഭാഗമായി ആർക്കൈവ്‌സ് മേഖലയിലെ പ്രദർശനങ്ങളും ചർച്ചകളും  സംഘടിപ്പിച്ചു. ചരിത്ര ക്വിസ് മൽസര വിജയികൾക്ക് മന്ത്രി സമ്മാനങ്ങൾ വിതരണം ചെയ്തു.

പി.എൻ.എക്‌സ്. 1906/2026

ദർഘാസ് ക്ഷണിച്ചു

തിരുവനന്തപുരം ജില്ലാ ലേബർ ഓഫീസറുടെ കാര്യാലയത്തിലേക്ക് തൊഴിൽ തർക്കങ്ങൾ പരിഹരിക്കുന്നതിനും തൊഴിൽ വകുപ്പുമായി ബന്ധപ്പെട്ട മറ്റ് പരിശോധനകൾ നടത്തുന്നതിനും വാഹനം കരാർ അടസ്ഥാനത്തിൽ ലഭ്യമാക്കുന്നതിന് ദർഘാസ് ക്ഷണിച്ചു. വാഹനം 30/06/2027 വരെ കരാർ അടിസ്ഥാനത്തിൽ ഡ്രൈവർ ഉൾപ്പെടെ വിട്ടുനൽകേണ്ടതാണ്. വാഹനങ്ങൾക്ക് 5 വർഷത്തിൽ കൂടുതൽ പഴക്കം പാടില്ല. കൂടുതൽ വിവരങ്ങൾക്ക്: 0471- 2783938. ഇ-മെയിൽ: dlothiruvananthapuram@gmail.com.

പി.എൻ.എക്‌സ്. 1907/2026

date