സെൻസസ് മുന്നൊരുക്കങ്ങൾ: ജില്ലാ കളക്ടർ അവലോകന യോഗം നടത്തി
ജില്ലയിൽ സെൻസസ് മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ സെൻസസ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ ഡോ. വിനയ് ഗോയലിന്റെ നേതൃത്വത്തിൽ ഓൺലൈൻ അവലോകന യോഗം ചേർന്നു. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന സെൻസസിന്റെ പ്രാഥമിക ഘട്ടത്തിലെ മുന്നൊരുക്കങ്ങൾ യോഗം അവലോകനം ചെയ്തു.
ജൂൺ 16 മുതലാണ് പൊതുജനങ്ങൾക്ക് വിവരങ്ങൾ സ്വയം രേഖപ്പെടുത്താനുള്ള സെൽഫ് എന്യൂമറേഷൻ പോർട്ടൽ ആക്ടിവാകുന്നത്. എന്യൂമറേറ്റർമാക്കും സൂപ്പർവൈസർമാർക്കുമുള്ള പരിശീലന പരിപാടി വിവിധ സെൻസസ് ചാർജ് ഓഫീസർമാരുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. ഗ്രാമപ്രദേശങ്ങളിൽ തഹസിൽദാർമാർക്കും നഗര പ്രദേശങ്ങളിൽ മുൻസിപ്പൽ സെക്രട്ടറിമാർക്കുമാണ് സെൻസസ് ചാർജ്.
അവലോകന യോഗത്തിൽ എ.ഡി.എം. സി.എസ്.രാജേഷ്, സബ് കളക്ടർമാർ, ഡെപ്യൂട്ടി കളക്ടർമാർ, സെൻസസ് ജില്ലാ തല ചാർജുള്ള ഉദ്യോഗസ്ഥർ, വിവിധ തഹസിൽദാർമാർ, മുൻസിപ്പൽ സെക്രട്ടറിമാർ, വിവിധ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments