Skip to main content

ആശ വര്‍ക്കര്‍ ഒഴിവ്

മലപ്പുറം നഗരസഭയില്‍ വാര്‍ഡ് 1, 7, 30, 38, 41 എന്നിവയില്‍ ആശാപ്രവര്‍ത്തകരെ നിയമിക്കുന്നതിനുള്ള അഭിമുഖം  ജൂണ്‍ 22 ന് രാവിലെ 10 ന് മലപ്പുറം മുന്‍സിപ്പല്‍ ഓഫീസില്‍  നടക്കും. പത്താം ക്ലാസ് പാസായ 25 നും  45 നുമിടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. മുന്‍ ആശാപ്രവര്‍ത്തകര്‍, ആരോഗ്യമേഖലയില്‍ സന്നദ്ധ സേവനം നടത്തിയവര്‍ എന്നിവര്‍ക്ക് മുന്‍ഗണന. അതാത് വാര്‍ഡില്‍ സ്ഥിര താമസക്കാര്‍ ആയിരിക്കണം. സ്ഥിരതാമസക്കാര്‍ അപേക്ഷകരായി ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളില്‍ നിന്നുള്ള അപേക്ഷകരെയും  പരിഗണിക്കും. യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും പരിചയ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍- 04832836033.

date