Skip to main content

എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം 

ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. 
അഭിമുഖം ജൂൺ 12 വെള്ളിയാഴ്ച രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററിൽ നടക്കും. ജില്ലയിൽ പ്രവർത്തിക്കുന്ന പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ വിവിധ ഒഴിവുകളിലേക്കാണ് അഭിമുഖം.
പ്ലസ് ടു, ഡിഗ്രി, ഐ.ടി.ഐ / ഡിപ്ലോമ (ഓട്ടോമൊബൈൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്‌ട്രോണിക്സ്) യോഗ്യതയുള്ള, 18-നും 40-നും ഇടയിൽ പ്രായമുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം. എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർക്കും അല്ലാത്തവർക്കും അവസരമുണ്ട്. ഉദ്യോഗാർഥികൾക്ക് അന്നേ ദിവസം സ്പോട്ട് രജിസ്ട്രേഷൻ ചെയ്യാം.
​ഫോൺ: 0477-2230624, 8304057735.

(പി ആർ/ എ എൽ പി/ 1113)

date