ഐ.എച്ച്.ആര്.ഡി കോളേജുകളില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് പ്രവേശനം
ഐഎച്ച്ആര്‍ഡിയുടെ കീഴില്‍ കണ്ണൂര്‍ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള വിവിധ കോളേജുകളില്‍ 2026-27 അധ്യയന വര്‍ഷത്തില്‍ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ചീമേനി (8547005052), മഞ്ചേശ്വരം (04998215615, 8547005058), പട്ടുവം (8547005048), പയ്യന്നൂര്‍ (04972877600, 8547005059), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്കാണ് പ്രവേശനം. കോളേജുകള്‍ക്ക് നേരിട്ട് അഡ്മിഷന് നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്കാണ് ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചത്. അപേക്ഷ http://admissions.ihrd.ac.in എന്ന വെബ് സൈറ്റ് വഴി സമര്‍പ്പിക്കണം. പൊതു വിഭാഗത്തിലുള്ള വിദ്യാത്ഥികള്‍ക്ക് രജിസ്ട്രേഷന് ഫീസ് 250 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 100 രൂപ എന്ന ക്രമത്തിലും ഫീസ് അടയ്ക്കണം. എസ്.സി/ എസ്.ടി വിഭാഗത്തിന് രജിസ്ട്രേഷന് ഫീസ് 100 രൂപയും അധികമായി അപേക്ഷിക്കുന്ന ഓരോ കോളേജിനും 50 രൂപയുമാണ് ഫീസ്. ജൂണ്‍ പത്തിന് രാവിലെ പത്ത് മുതല്‍ അപേക്ഷ ഓണ്‍ലൈനായി എസ്.ബി.ഐ കളക്ട് മുഖേന ഫീസ് അടച്ച് സമര്‍പ്പിക്കാം. ഓണ്‍ലൈനായി സമര്‍പ്പിക്കുന്ന അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട്, ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, ഓണ്‍ലൈന്‍ പണമടച്ചതിനുള്ള തെളിവ് എന്നിവ പ്രവേശന സമയത്ത് താത്കാലികമായി തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിന്‍സിപ്പലിന് സമര്‍പ്പിക്കണം.
കൂടുതല്‍ വിവരങ്ങള്‍ക്കായി ഐ.എച്ച്.ആര്.ഡി യുടെ www.ihrd.ac.in എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കുക.
- Log in to post comments