Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
തൃശ്ശൂര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന രാമവര്‍മ്മപുരം മഹിളാമന്ദിരത്തിലെ ഗാര്‍മെന്റ് മാനുഫാക്ച്ചറിംഗ് യൂണിറ്റിലെ ഏഴ് താമസക്കാര്‍ക്ക് ആധുനിക ഇന്‍ഡസ്ട്രിയല്‍ മെഷീനുകളില്‍ പ്രായോഗിക പരിശീലനം നല്‍കുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. താത്പര്യമുള്ളവര്‍ ജൂണ്‍ 24 ന് വൈകിട്ട് നാലിനകം തൃശ്ശൂര്‍ സിവില്‍ സ്റ്റേഷനിലുള്ള ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ലഭിക്കത്തക്ക രീതിയില്‍ ക്വട്ടേഷനുകള്‍ അയക്കണം. ഫോണ്‍: 0487 2361500. ഇ മെയില്‍: dwcdotsr@gmail.com.
date
- Log in to post comments