Skip to main content

കെല്‍ട്രോണില്‍ മാധ്യമപഠനം

കെല്‍ട്രോണ്‍ ജൂലൈയില്‍ ആരംഭിക്കുന്ന വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ടെലിവിഷന്‍ ജേണലിസം, ഡിജിറ്റല്‍ മീഡിയ - സോഷ്യല്‍ മീഡിയ ജേണലിസം, വാര്‍ത്താ അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷന്‍സ്, അഡ്വര്‍ടൈസിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത കണ്ടെന്റ് നിര്‍മ്മാണം, പ്രിന്റ് മീഡിയ, വീഡിയോ ക്യാമറ പരിശീലനം, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ മേഖലകളില്‍ സമഗ്രമായ പരിശീലനമാണ് കോഴ്‌സുകളിലൂടെ നല്‍കുന്നത്. ബിരുദധാരികള്‍ക്കും പ്ലസ് ടു കഴിഞ്ഞവര്‍ക്കും അപേക്ഷിക്കാം. ജൂണ്‍ 20 വരെ അപേക്ഷ സ്വീകരിക്കും. തിരുവനന്തപുരം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ കെല്‍ട്രോണ്‍ പരിശീലന കേന്ദ്രങ്ങളിലേക്കാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാഫോമിനുമായി 9544958182 എന്ന നമ്പറില്‍ ബന്ധപ്പെടുക.

date