Skip to main content

താത്പര്യപത്രം ക്ഷണിച്ചു

 

കുത്തനെ ചരിവുകളുള്ള മലയോര മേഖലകളില്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുമ്പോള്‍ കെട്ടിട സമുച്ചയങ്ങളുടെ സ്ലോപ്പ് സ്റ്റെബിലിറ്റി പഠനങ്ങള്‍, എഞ്ചിനീയറിംഗ് സേവനങ്ങള്‍ എന്നിവ നല്‍കുന്നതിനായി യോഗ്യരായ വിദ്യാഭ്യാസ - ഗവേഷണ സ്ഥാപനങ്ങളില്‍ നിന്നും മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് താത്പര്യപത്രം ക്ഷണിച്ചു. സ്ഥാപനത്തിന് മലയോര മേഖലകളിലെ വികസനം, അത്യാധുനിക സ്ലോപ്പ് സ്റ്റെബിലൈസേഷന്‍ (ചരിവ് സംരക്ഷണ) സാങ്കേതികവിദ്യകള്‍, പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാന്‍ ശേഷിയുള്ള കെട്ടിട രൂപകല്‍പ്പന എന്നിവയില്‍ പ്രത്യേക വൈദഗ്ധ്യം ഉണ്ടായിരിക്കണം. എഐസിടിഇ/യുജിസി/സിഎസ്‌ഐആര്‍ അംഗീകാരമുള്ളതോ കേന്ദ്ര മന്ത്രാലയങ്ങളുടെ മേല്‍നോട്ടത്തിലുള്ളതോ ആയിരിക്കണം.

വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍, ഉദ്ദേശിക്കുന്ന കണ്‍സള്‍ട്ടിങ് ഫീസ് സഹിതം ഡയറക്ടര്‍, മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ്, കേശവദാസപുരം, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം - 695004 വിലാസത്തില്‍ ലഭ്യമാക്കണം. അവസാന തീയതി ജൂണ്‍ 15. വിശദവിവരങ്ങള്‍ https://dmg.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0491 2527196.

date