Post Category
സെന്‍സസ് പ്രശ്‌നോത്തരി, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
ദേശീയ സെന്‍സസുമായി ബന്ധപ്പെട്ട് സംസ്ഥാനെമമ്പാടും സംഘടിപ്പിക്കുന്ന വിവിധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലയില്‍ കോളജ് വിദ്യാര്‍ഥികള്‍ക്ക് പ്രശ്‌നോത്തരി സംഘടിപ്പിച്ചു. സെന്‍സസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തില്‍ ബി എ എം തുരുത്തിക്കാട് കോളജില്‍ സംഘടിപ്പിച്ച പ്രശ്‌നോത്തരി പ്രിന്‍സിപ്പല്‍ ഡോ. ജി.എസ് അനീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സെന്‍സസ് ഡയറക്ടറേറ്റ് മാസ്റ്റര്‍ ട്രെയിനര്‍ സി.കെ കാര്‍ത്തിക നേതൃത്വം നല്‍കി. സെല്‍ഫ് എന്യൂമറേഷന്‍ സംബന്ധിച്ച് ഫീല്‍ഡ് ട്രെയിനര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ കവിത ജേക്കബ് ക്ലാസെടുത്തു.
date
- Log in to post comments