Skip to main content

വീഡിയോ കവറേജിന് പാനല്‍ ക്ഷണിച്ചു 

കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സംസ്ഥാനസര്‍ക്കാരിന്റെയും വിവിധ വകുപ്പുകളുടെയും മറ്റും ഔദ്യോഗികപരിപാടികള്‍ നടക്കുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ - പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ ചുമതലയില്‍ സൂചന പ്രകാരമുള്ള വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും പാലിച്ച് വീഡിയോ കവറേജ് നടത്തുന്നതിനായി കരാര്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിന് വീഡിയോ സ്ട്രിങ്ങര്‍മാരുടെ പാനല്‍ തയാറാക്കുന്നു. ഓരോ ജില്ലയ്ക്കും പ്രത്യേകം പ്രത്യേകമാണ് പാനല്‍ രൂപീകരിക്കുക.
യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ 2026 ജൂണ്‍ 20ന് പകല്‍ 5 മണി വരെ വകുപ്പിന്റെ അതത് (കോട്ടയം-ഇടുക്കി-പത്തനംതിട്ട) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ സ്വീകരിക്കും. അപേക്ഷയും അനുബന്ധരേഖകളും തപാലിലോ നേരിട്ടോ നല്‍കാം. ഇ-മെയിലില്‍ അയയ്ക്കുന്നവ സ്വീകരിക്കില്ല.
പേര്, വീട്ടുവിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, ഇ-മെയില്‍  വിലാസം, കൈവശമുള്ള വീഡിയോഗ്രഫി ഉപകരണങ്ങളുടെ വിവരം, പ്രവൃത്തിപരിചയം എന്നിവ വെള്ളക്കടലാസില്‍ രേഖപ്പെടുത്തി അപേക്ഷയോടൊപ്പം നല്‍കണം. ഐഡന്റിറ്റി തെളിയിക്കാനായി ഫോട്ടോ പതിച്ച ഏതെങ്കിലും ആധികാരികരേഖയുടെ പകര്‍പ്പ്, മുന്‍പ് എടുത്ത/പ്രസിദ്ധീകരിച്ച മൂന്ന് വീഡിയോകളുടെ ഓരോ സ്‌ക്രീന്‍ ഷോട്ട് (തംബ്‌നെയില്‍ ഉചിതം), ലിങ്ക് എന്നിവയും ഉള്ളടക്കം ചെയ്യണം. എല്ലാ രേഖകളും പേരും ഒപ്പും തീയതിയും ചേര്‍ത്ത് സ്വയം സാക്ഷ്യപ്പെടുത്തണം.  
കൂടുതല്‍ വിവരത്തിന് ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ കോട്ടയം/ഇടുക്കി/പത്തനംതിട്ട ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 0481 2562558/04862 233036/04682 222657. 

date