Skip to main content

സൗജന്യ പി.എസ്.സി പരിശീലനം

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍  തൈക്കാവ് സര്‍ക്കാര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പരിസരത്ത് പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തില്‍ ജൂലൈ ഒന്ന് മുതല്‍ ആരംഭിക്കുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആറ് മാസം സൗജന്യ പരിശീലനം നല്‍കും. 18 വയസ് തികഞ്ഞ എസ്.എസ്.എല്‍.സിയോ ഉയര്‍ന്ന യോഗ്യതയോ ഉള്ള ന്യൂനപക്ഷക്കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 20. ഫോണ്‍ : 82811 65072.

 
 

 

date