Skip to main content

ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിങ് കോഴ്സ്

സംസ്ഥാന സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ് )ചാത്തന്നൂര്‍ നടത്തുന്ന ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് അഡ്വാന്‍സ്ഡ് ട്രെയിനിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ആരോഗ്യരംഗത്ത് സ്ഥിരതയുള്ളതും ബഹുമാന്യവുമായ കരിയര്‍ നേടുന്നതിനുള്ള മികച്ച അവസരമാണിത്. തിയറി, പ്രായോഗിക പരിശീലനം, ഹാന്‍ഡ്സ്-ഓണ്‍ അനുഭവം എന്നിവ ഉള്‍ക്കൊള്ളുന്ന ഈ കോഴ്സ് എന്‍ എസ് ഡി സി/  സെക്ടര്‍ സ്‌കില്‍ കൗണ്‍സില്‍ / അസാപ് കേരള മാനദണ്ഡങ്ങള്‍ അനുസരിച്ചാണ് ഒരുക്കിയിരിക്കുന്നത്. കോഴ്‌സില്‍ ചേരുന്നതിനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു പാസ് ആണ്.  അപേക്ഷിക്കേണ്ട അവസാന തിയതി ജൂണ്‍ 20. കൂടുതല്‍ വിവരങ്ങള്‍ ലഭിക്കാന്‍ ഫോണ്‍:9495999721. ലിങ്ക്:https://forms.gle/NqSdC8w6qRrGDbiu9
 

date