Skip to main content

കെല്‍ട്രോണ്‍ കോഴ്‌സുകള്‍ക്ക് ഫീസ് ഇളവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ കെല്‍ട്രോണിന്റെ കോട്ടയം നോളജ് സെന്ററില്‍  താഴെ പറയുന്ന വിവിധ കോഴ്‌സുകള്‍ക്ക് 10% ഫീസ് ഇളവ് പ്രഖ്യാപിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ & എംആര്‍; പോസ്റ്റ് ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; പോസ്റ്റ് ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ & എംആര്‍; ഡിപ്ലോമ ഇന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്; ഡിപ്ലോമ ഇന്‍ എആര്‍, വിആര്‍ ആന്‍ഡ് എംആര്‍ 2026 ജൂണ്‍ 30 വരെയാണ് ഈ ഫീസ് ഇളവ് ലഭിക്കുക. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം കോട്ടയം നാഗമ്പടത്തുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: ഫോണ്‍ നമ്പറുകള്‍: 6282841772, 8590118698, 0481 2304031
 

date