Skip to main content

ഭക്ഷ്യസുരക്ഷാദിന ക്വിസ് മത്സരം

ഭക്ഷ്യസുരക്ഷാ ദിനാചരണത്തിന്റെ ഭാഗമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്ന് (ജൂണ്‍ 11) രാവിലെ 11 മണിക്ക് തൊടുപുഴ വ്യാപാര ഭവനില്‍ പ്രിവന്റിംഗ് ഫുഡ് ബോണ്‍ ഡിസീസ്: റീപ്പര്‍പ്പസ് യൂസ്ഡ് കുക്കിംഗ് ഓയില്‍ എന്ന വിഷയത്തെ അടിസ്ഥാനമാക്കി ജില്ലയിലെ ഭക്ഷ്യ ഉത്പാദന വിതരണ മേഖലയിലുള്ളവര്‍ക്ക് ബോധവത്കരണ ക്ലാസ്, പാനല്‍ ഡിസ്‌കഷന്‍ എന്നിവ സംഘടിപ്പിക്കുന്നു.

ദിനാഘോഷത്തിന്റെ ഭാഗമായി ജൂണ്‍ 12 ന് മുതലക്കോടം ഹോളി ഫാമിലി നേഴ്‌സിംഗ് കോളേജ് ഓഡിറ്റോറിയത്തില്‍ രാവിലെ 11 മണിക്ക് കോളേജ്/സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഫ്രം ബര്‍ഡന്‍ ടു സൊല്യൂഷന്‍സ് - സേഫ് ഫുഡ് എവരി വെയര്‍ എന്ന ആശയത്തെ ആസ്പദമാക്കി ക്വിസ് മത്സരവും സെമിനാറും സംഘടിപ്പിക്കും. ക്വിസ് മത്സരത്തില്‍ കോളേജില്‍ നിന്നും രണ്ട് വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപ, രണ്ടാം സമ്മാനം 3000 രൂപ മൂന്നാം സമ്മാനം 1000 രൂപ ക്യാഷ് പ്രൈസും ഫലകവും സര്‍ട്ടിഫിക്കറ്റും ലഭിക്കും. പങ്കെടുക്കുന്നവര്‍ക്ക് പാര്‍ട്ടിസിപ്പേഷന്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കുമെന്ന് ഇടുക്കി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ ബൈജു പി ജോസഫ് അറിയിച്ചു.

date