Skip to main content

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനം: അപേക്ഷ ക്ഷണിച്ചു

എസ്.എസ്.എല്‍.സി. മുതലുള്ള പൊതു പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ത്ഥികളില്‍ നിന്നും പ്രത്യേക പ്രോത്സാഹന സമ്മാന പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. മിടുക്കരായ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് പദ്ധതി നടപ്പാക്കുന്നത്.

2025-26 അധ്യയന വര്‍ഷം പൊതു പരീക്ഷകളില്‍ ബി ഗ്രേഡിന് മുകളിലോ 60% മാര്‍ക്കിന് മുകളിലോ നേടിയവര്‍ മാര്‍ക്ക്‌ലിസ്റ്റ് സഹിതം ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടല്‍ വഴി ആഗസ്റ്റ് 15 നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ/ബ്ലോക്ക്/മുനിസിപ്പാലിറ്റി പട്ടികജാതി വികസന ഓഫീസുകളില്‍ ലഭ്യമാണ്. ഫോണ്‍: 0483 2734901.

date