Skip to main content

പരിസ്ഥിതി ദിനാചരണം

ലോക പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പത്തനംതിട്ട നഗരസഭാതല പരിപാടിയുടെ ഉദ്ഘാടനം ജൂണ്‍ അഞ്ചിന് ഹാജി മീരാ സാഹിബ് ബസ് സ്റ്റാന്‍ഡില്‍ ചെയര്‍പേഴ്‌സണ്‍ സിന്ധു അനില്‍ വൃക്ഷത്തൈ നട്ട് നിര്‍വഹിച്ചു. ആരോഗ്യകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ സജിനി മോഹന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ എ.സുരേഷ്‌കുമാര്‍, എസ്.ഫാത്തിമ, ജോയമ്മ സൈമണ്‍, അംബിക വേണു, അഖില്‍ മഠത്തില്‍, അമ്മിണി ടീച്ചര്‍, ലിയോ അഖില്‍, ഏബല്‍ മാത്യു,  ഹരിതകര്‍മ സേന അംഗങ്ങള്‍, ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date