Skip to main content

പരിസ്ഥിതി ദിനാചരണം

പന്തളം തോട്ടക്കോണം സര്‍ക്കാര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എന്‍ എസ് എസ്  യൂണിറ്റ്, എസ് പി സി യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ സുനിത വേണു വൃക്ഷത്തെ നട്ട് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ എച്ച് ഷിജു അധ്യക്ഷനായി. നഗരസഭ അംഗം കെ.ആര്‍ ശ്രീലേഖ, മുതിര്‍ന്ന അധ്യാപകന്‍ രാജീവ്, എന്‍ എസ് എസ്  പ്രോഗ്രാം ഓഫീസര്‍ എം.എ ജയദീപ്, എസ് പി സി കോര്‍ഡിനേറ്റര്‍ മോത്തിമോള്‍, അധ്യാപകന്‍ ശ്രീജിത്ത്, എന്‍ എസ് എസ് വോളണ്ടിയര്‍ ലീഡര്‍മാരായ അഖില, ആതിര എന്നിവര്‍ പങ്കെടുത്തു.
ഹരിത ക്ലബ്ബിന്റെയും ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാചരണം ഹൈസ്‌കൂളില്‍ നഗരസഭ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ  സുനിത വേണു ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് കെ.എച്ച് ഷിജു അധ്യക്ഷനായി. നഗരസഭ കൗണ്‍സിലര്‍ കെ.ആര്‍. ശ്രീലേഖ, അധ്യാപകരായ രാജശ്രീ, സുലേഖ, ആര്‍.നീതു, കല്‍പന എന്നിവര്‍ പങ്കെടുത്തു.

 

date