Skip to main content

മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ സന്ദര്‍ശന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ

 

കേരള മോട്ടോര്‍ വാഹന വകുപ്പ് ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്കുള്ള പ്രവേശനം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയായിരിക്കും. ഇതിനെതിരെ ഫയല്‍ ചെയ്ത പൊതുതാല്‍പര്യ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.
. പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകളും പരാതികളും സമര്‍പ്പിക്കുന്നതിനുള്ള സമയം ക്രമീകരിക്കുന്നതിനും ഓഫീസുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനവും ഭരണനിര്‍വഹണവും ഉറപ്പാക്കുന്നതിനും ഉള്ള നടപടിയായാണ് ക്രമീകരണം കൊണ്ടുവന്നതെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഓഫീസ് പ്രവര്‍ത്തന സമയം നിശ്ചയിക്കുക എന്നത് ഭരണപരമായ അധികാരത്തില്‍ ഉള്‍പ്പെടുന്നതാണ്. സന്ദര്‍ശന സമയം നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഓഫീസ് പ്രവര്‍ത്തനസമയം മുഴുവന്‍ ഇലക്ട്രോണിക് സേവനം ലഭ്യമാണെന്ന വസ്തുത ഹൈക്കോടതി പ്രത്യേകം രേഖപ്പെടുത്തി.
ആധാര്‍ അധിഷ്ഠിത സേവനം തിരഞ്ഞെടുത്താല്‍ പൊതുജനങ്ങള്‍ ഓഫീസില്‍ വരേണ്ടതോ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കേണ്ടതോ ഇല്ല എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.

026)

date