Skip to main content

പരിസ്ഥിതി ദിനാചരണം

പരിസ്ഥിതി ദിനാചരണം കല്ലുപ്പാറ ഗ്രാമപഞ്ചായത്ത് തുരുത്തിക്കാട് കമ്മ്യൂണിറ്റി ഹാള്‍ പരിസരത്ത് ഫലവൃക്ഷത്തൈ
നട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്ഞാനമണി മോഹന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗം കെ.ബി രാമചന്ദ്രന്‍ അധ്യക്ഷനായി. ശുചിത്വവും ഹരിതാവുമായ ഗ്രാമങ്ങള്‍ എന്ന വിഷയം ആസ്പദമാക്കി പ്രത്യേക ഗ്രാമസഭയും സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അജിത വില്‍ക്കി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ചെറിയാന്‍ മണ്ണഞ്ചേരി, റെജി ചാക്കോ,  ശോശാമ്മ ജോര്‍ജ്, അംഗങ്ങളായ റ്റിബി സൂസന്‍ മാത്യു, അനില്‍ തോമസ്, മറിയാമ്മ വര്‍ഗീസ്, ഗിരികുമാര്‍, മോളിക്കുട്ടി ഷാജി, സൂസന്‍ തോമസ്, അനില്‍കുമാര്‍ പിച്ചകപള്ളില്‍, റ്റി.റ്റി മനു, തുരുത്തിക്കാട് ബി എ എം കോളജ് ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.എ. ജെ റോബി, സിഡിഎസ്  ചെയര്‍പേഴ്‌സണ്‍ ജോളിതോമസ്, സെക്രട്ടറി പി നന്ദകുമാര്‍, അസിസ്റ്റന്റ് സെക്രട്ടറി എം.ജ്യോതി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എന്‍ റഫീന, ലെജു ഏബ്രഹാം ജൈവവൈവിദ്ധ്യ പരിപാലന സമിതി അംഗങ്ങള്‍, ഹരിതകര്‍മസേനാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date