Post Category
ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
മണ്ണാര്‍ക്കാട് താലൂക്കാശുപത്രിയില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്ററെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് ജൂണ്‍ 18ന് രാവിലെ 10ന് കൂടിക്കാഴ്ച നടത്തും. പി എസ് സി അംഗീകൃത ഡി സി എ കോഴ്സ്, അംഗീകൃത യൂണിവേഴ്സിറ്റികളില്‍ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം, ആരോഗ്യസ്ഥാപനങ്ങളില്‍ കുറഞ്ഞത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയവും മലയാളം ടൈപ്പിങ് പ്രാവീണ്യവും നിര്‍ബന്ധം. നഗരസഭാ പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പും അപേക്ഷയും ജൂണ്‍ 15 ന് വൈകീട്ട് അഞ്ചിനകം ലഭ്യമാക്കണം. ഫോണ്‍: 04924 224549.
date
- Log in to post comments