Skip to main content

ജില്ലാതല അറിയിപ്പുകൾ

 

 ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ ഓണേഴ്‌സ് പ്രവേശനം 

കലിക്കറ്റ് സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്‌തിട്ടുള്ള ഐ.എച്ച്.ആർ.ഡി കോളേജുകളിൽ ബിരുദ ഓണേഴ്‌സ് പ്രവേശനത്തിന് (2026-27) അപേക്ഷ ക്ഷണിച്ചു.
കോഴിക്കോട് (0495-2765154, 2768320, 8547005044), താമരശ്ശേരി (0495-22234243, 8547005025), നാദാപുരം (0496-2556300, 854705056), വട്ടംകുളം (0494-2689655, 8547005054), വാഴക്കാട് (0483-2727070, 8547005055), മുതുവല്ലൂർ (0483-2963218, 8547005070), വടക്കഞ്ചേരി (0491-2985061, 8547005042), മലമ്പുഴ (0491-2530010, 8547005062), കുഴൽമന്ദം (04922-285577, 8547005061), അഗളി (അട്ടപ്പാടി) (04924-254699, 9447159505), ​മീനങ്ങാടി (04936-246446, 8547005077), ​അ​യലൂർ (04923-241766, 8547005029),​നാട്ടിക (0487-2395177, 8547005057) ​ചേലക്കര (04884-227181, 8547005064), ​കൊടുങ്ങല്ലൂർ (0480-2816270, 8547005078) എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന അപ്ലൈഡ് സയൻസ് കോളേജുകളിലേക്ക്, ബിരുദ ഓണേഴ്‌സ് ​പ്രോഗ്രാമുകളി​ലേക്കും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളി​ലേക്കും, കോളേജുകൾക്ക് നേരിട്ട് അഡ്മിഷൻ നടത്താവുന്ന 50 ശതമാനം സീറ്റുകളിലേക്കുമാണ് ഓൺലൈൻ വഴി പ്രവേശനത്തിന് ​അപേക്ഷ ക്ഷണിച്ചത്. അപേക്ഷ http://admissions.ihrd.ac.in വഴി ഓൺലൈനായി സമർപ്പിക്കണം. രജിസ്ട്രേഷൻ ഫീസ് ​ഉണ്ട്. ​ഓൺലൈനായി സമർപ്പിക്കുന്ന അപേക്ഷാ ഫോമിൻ്റെ പ്രിൻ്റൗട്ട്, ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ഓൺലൈൻ പണമടച്ചതിനുള്ള തെളിവ് എന്നിവയോടൊപ്പം, പ്രവേശന സമയത്ത് ​താൽക്കാലികമായി ​തിരഞ്ഞെടുക്കപ്പെട്ട കോളേജിലെ പ്രിൻസിപ്പലിന് ​ സമർപ്പിക്കണം. ​കൂടുതൽ വിവരങ്ങൾ​  www.ihrd.ac.in​. ൽ. 

വിവാഹ വായ്‌പ പദ്ധതി; അപേക്ഷ ക്ഷണിച്ചു 

​സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ കേരളത്തിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട പെൺകുട്ടികൾക്ക് വേണ്ടി നടപ്പിലാക്കുന്ന വിവാഹ വായ്‌പ പദ്ധതിക്ക് കീഴിൽ വായ്‌പ അനുവദിക്കുന്നതിന് തളിപ്പറമ്പ്, പയ്യന്നൂർ താലൂക്കുകളിലെ പട്ടികജാതി പട്ടികവർഗ്ഗത്തിൽപ്പെട്ട രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പരമാവധി വായ്പ‌ 350000 രൂപ.
കുടുംബ വാർഷിക വരുമാനം ​​ 700000 രൂപയിൽ താഴെയുള്ള ​18​​​നും 65 നും ​ ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
തുകയ്ക്ക് കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. താല്പ‌ര്യമുള്ളവർ തളിപ്പറമ്പ് ബസ്സ് സ്റ്റാൻഡിനു പുറകുവശത്തുള്ള സീ ലാൻഡ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന കോർപ്പറേഷന്റെ തളിപ്പറമ്പ് ഉപജില്ലാ ഓഫീസുമായി ബന്ധപ്പെടണം.
ഫോൺ: 04602205036​, 9188934105

 ​ഹിന്ദി അധ്യാപക ട്രെയിനിംഗ് കോഴ്സ് 

കേരള സർക്കാരിൻ്റെ ഹിന്ദി അധ്യാപക ട്രെയിനിംഗ് യോഗ്യതയായ രണ്ട് വർഷത്തെ റഗുലർ ഹിന്ദി ഡിപ്ലോമ ഇൻ എലിമെൻ്ററി എഡ്യൂക്കേഷൻ കോഴ്സ് 2026-2028 ബാച്ചിലെ മെറിറ്റ്/മാനേജ്‌മെൻ്റ് സീറ്റീലേക്ക് അപേക്ഷ ക്ഷണിച്ചു. 50 ശതമാനം മാർക്കോടെ രണ്ടാം ഭാഷ ഹിന്ദിയിലുള്ള പ്ലസ് ടു യോഗ്യതയും, പ്രചാരസഭകളുടെ അംഗീകൃത ഹിന്ദി കോഴ്സു‌കൾ, ഡിഗ്രി, എം എ വിജയിച്ചവർക്ക് അപേക്ഷിക്കാം. 17 നും 35 നും ഇടയിലായിരിക്കണം പ്രായം. പട്ടികജാതി പിന്നോക്ക വിഭാഗത്തിന് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും. ജൂൺ 15 ന് അഞ്ച് മണിക്ക് മുൻപായി മെറിറ്റ് അപേക്ഷ https://kbpe.kerala.gov.in/deled2026 ൽ ഓൺലൈൻ മുഖേനയും മാനേജ്‌മെൻ്റ് അപേക്ഷ ഭാരത് ഹിന്ദി പ്രചാര കേന്ദ്രം അടൂർ പത്തനംതിട്ട ജില്ല എന്ന വിലാസത്തിലും അപേക്ഷിക്കണം. ഫോൺ: 8547126028, 04734- 296496.

സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ് പ്രോഗ്രാം 

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്ററിൻ്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ മാർഷ്യൽ ആർട്‌സ് പ്രോഗ്രാമിന് ഓൺലൈനായി അപേക്ഷിക്കാം. ആറു മാസം ദൈർഘ്യ മുള്ള പ്രോഗ്രാമിന് പത്താം ക്ലാസ്സ് ആണ് വിദ്യാഭ്യാസ യോഗ്യത. കളരിപ്പയറ്റ്, കുംഫു എന്നിവ പഠനവിഷയങ്ങളാണ്. തിയറി​, പ്രാക്ടിക്കൽ ക്ലാസ്സുകൾ അംഗീകൃത പഠനകേന്ദ്രത്തിൻ്റെ സഹായത്തോടെയാണ് നടത്തപ്പെടുന്നത്.
15 വയസ്സിനു മേൽ പ്രായമുള്ള ആർക്കും അപേക്ഷിക്കാം. പ്രായ പരിധിയില്ല. വിശദാംശങ്ങൾ www.srccc.in ൽ. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30. ജില്ലയിലെ പഠന കേന്ദ്രങ്ങൾ 1. പികെഎസ് യോഗ കളരി അക്കാദമി, ടെമ്പിൾ റോയ്, ചെറുകുന്ന് പിഒ, ഫോൺ 9497145859, 2.  ജ്യോതിസ് കളരി സംഘം, കോട്ടൂർ, പിഒ കാടാച്ചിറ.

 മെറിറ്റ് അവാർഡിന് അപേക്ഷിക്കാം 

2025-26 അധ്യയന വർഷം എസ്.എസ്.എൽ.സി, പ്ലസ്-ടു. തത്തുല്യ പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയ മദ്രസ്സാദ്ധ്യാപക ക്ഷേമനിധി അംഗങ്ങളുടെ മക്കൾക്ക് മെറിറ്റ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. ക്ഷേമനിധിയിൽ അംഗത്വമെടുത്ത് കുടിശ്ശികയില്ലാതെ 2 വർഷം പൂർത്തിയാക്കിയ അംഗങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷാ ഫോമും കൂടുതൽ വിവരങ്ങളും www.kmtboard.in ൽ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും സഹിതം ജൂലൈ 31-നകം ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസർ, കേരള മദ്രസ്സാദ്ധ്യാപക ക്ഷേമനിധി ഓഫീസ് കെ.യു.ആർ.ഡി.എഫ്.സി ബിൽഡിംഗ്, രണ്ടാം നില, ചക്കോരത്ത്‌കുളം, വെസ്റ്റ്ഹിൽ പിഒ, കോഴിക്കോട്-673005 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ 0495 2966577, 9188230577.

 പ്രവേശന രജിസ്ട്രേഷൻ  തുടങ്ങി 

നെരുവമ്പ്രം കോളേജ് ഓഫ് അപ്ലൈഡ് സയൻസിലെ നാലു വർഷ ഡിഗ്രി പ്രോഗ്രാമുകളിലേക്കും പി.ജി പ്രോഗ്രാമുകളിലേക്കുമുള്ള പ്രവേശന രജിസ്ട്രേഷൻ ആരംഭിച്ചു. ബി.കോം കോ-ഓപ്പറേഷൻ, ബി.കോം വിത്ത് കമ്പ്യൂട്ടർ അപ്ലിക്കേഷൻ, ബി.എസ്.സി കമ്പ്യൂട്ടർ സയൻസ്, ബി.എ ഇംഗ്ലീഷ് വിത്ത് ജേർണലിസം, എം.എസ്.സി കമ്പ്യൂട്ടർ സയൻസ്, എം.കോം ഫിനാൻസ് കോഴ്‌സുകളിക്കാണ് പ്രവേശനം.
എസ് സി, എസ് ടി, ഒഇസി, ഒബിസി(എച്ച്), ഫിഷർമെൻ എന്നീ വിഭാഗങ്ങളിലുള്ള വിദ്യാർത്ഥികൾക്ക് ഫീസ് ആനുകൂല്യം ലഭിക്കും. വിദ്യാർത്ഥികൾക്ക് താഴെ തന്നിരിക്കുന്ന ലിങ്കുകളിൽ അപേക്ഷിക്കാം.
ഐഎച്ച്ആർഡി (50%) സീറ്റുകൾക്ക് -https://admissions.ihrd.ac.in
യൂണിവേഴ്‌സിറ്റി (50%) സീറ്റുകൾക്ക് - https://admissions.kannuruniversity.ac.in
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 04972877600, 9605228016, 8547005059.

date