Skip to main content

ജില്ലാതല അറിയിപ്പുകൾ

ബസുകൾ പുതിയ സമയപ്പട്ടിക പ്രകാരം സർവീസ് നടത്തിയില്ലെങ്കിൽ നടപടിയെന്ന് ആർടിഒ 

ബസുകൾ പെർമിറ്റിന്മേൽ അനുവദിച്ച ഏറ്റവും പുതിയ ​​സമയപ്പട്ടിക പ്രകാരമാണ് സർവീസ് നടത്തേണ്ടതെന്നും ​പുതിയ സമയപ്പട്ടിക അനുവദിച്ചിട്ടും പഴയ സമയപ്പട്ടിക പ്രകാരം സർവീസ് നടത്തുന്ന ബസുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ജില്ലാ റീജ്യനൽ ട്രാൻസ്‌പോർട്ട് ഓഫീസർ അറിയിച്ചു. 
ഡി-3 പ്രകാരം പുതിയ സമയപ്പട്ടിക അനുവദിച്ചിട്ടുണ്ടെങ്കിൽ ആ സമയപ്പട്ടിക പ്രകാരമേ സർവീസ് നടത്താൻ പാടുള്ളൂ. എന്നാൽ ചില വാഹനങ്ങൾ ഇത്‌ ലംഘിച്ചു പഴയ സമയപ്പട്ടിക അനുസരിച്ചു ഓടുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

 ഇന്റേൺഷിപ്പ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു 

ജില്ലാ സാക്ഷരത മിഷനിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ ചൊക്ലി ഗവൺമെന്റ് കോളേജിലെ ബിരുദ വിദ്യാർഥികൾക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. ബിനോയി കുര്യൻ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസൻ ജോൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ എ പ്രദീപൻ, ജില്ലാ കോർഡിനേറ്റർ ഷാജു ജോൺ, അസിസ്റ്റന്റ് കോഡിനേറ്റർ ടി വി ശ്രീജൻ, കെ കുര്യാക്കോസ് എന്നിവർ സംസാരിച്ചു.

 മിനി ജോബ് ഫെയർ 

ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ പ്രവർത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ജൂനിയർ സൈറ്റ് എഞ്ചിനീയർ, സിവിൽ ഡ്രാഫ്ട്സ്മാൻ, സീനിയർ സിവിൽ ഡ്രാഫ്ട്സ്മാൻ, എം ഇ പി ഡിസൈനർ, സെയിൽസ് എക്സിക്യൂട്ടീവ്, സർവീസ് ടെക്നിക്കൽ സ്റ്റാഫ്, സിസിടിവി എഞ്ചിനീയർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 11 നും പ്രിൻസിപ്പൽ, പി ജി ടി ടീച്ചർ (ഇംഗ്ലീഷ്, മാത്‍സ്, കെമിസ്ട്രി). ടി ജി ടി ടീച്ചർ (ഇംഗ്ലീഷ്), ഹോസ്റ്റൽ വാർഡൻ (ആൺ , പെൺ), അക്കാഡമിക് കോർഡിനേറ്റർ, കമ്പ്യൂട്ടർ ഹാർഡ്‌വെയർ ടെക്‌നിഷ്യൻ, ലാപ്ടോപ് ചിപ്‌ലെവെൽ ടെക്‌നിഷ്യൻ, സിസിടിവി/നെറ്റവർക്കിങ്ങ് ടെക്‌നിഷ്യൻ, ഇലക്ട്രിക്കൽ വയർമാൻ, മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്, ബിസിനസ് ഡവലെപ്മെൻറ് മാനേജർ എന്നീ ഒഴിവുകളിലേക്ക് ജൂൺ 12 നും രാവിലെ പത്ത് മണി മുതൽ ഒരു മണി വരെയും അഭിമുഖം നടത്തുന്നു. പ്ലസ് ടു/ഡിഗ്രി/പിജി/ഡിപ്ലോമ/ഐടിഐ/ബി ടെക് ഇൻ സിവിൽ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചറിയൽ കാർഡിന്റെ (ആധാർ/വോട്ടർ ഐ ഡി) പകർപ്പും ഒരു പാസ്പോർട്ട് സൈസ് ഫോട്ടോയും 300 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്ത് ഇന്റർവ്യൂവിൽ പങ്കെടുക്കാം. ഫോൺ: 0497 –2707610, 6282942066.

 സ്വയം തൊഴിൽ വായ്‌പ 

സംസ്ഥാന വനിത വികസന കോർപ്പറേഷൻ 18-നും 55-നും മദ്ധ്യേ പ്രായമുള്ള വനിതകൾക്ക് 6 - 8 ശതമാനം പലിശനിരക്കിൽ ഉദ്യോഗസ്ഥ/വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിൽ സ്വയം തൊഴിൽ വായ്പ്‌ നൽകുന്നു. അപേക്ഷകൾ www.mithrasoft.kswdc.org വെബ്സൈറ്റിൽ സമർപ്പിക്കണം. ഫോൺ: 0497-2701399, 7558067808.

 കുടിവെളള വിതരണം മുടങ്ങും 

ജിക്ക പദ്ധതിയുടെ ഭാഗമായി അഴീക്കോട് ഇൻ്റർകണക്ഷൻ പ്രവൃത്തി നടക്കുന്നതിനാൽ കണ്ണൂർ കോർപ്പറേഷൻ പരിധിയിലെ പുഴാതി, പള്ളിക്കുന്ന് സോണലുകളിൽ ഭാഗികമായും ചിറക്കൽ, വളപട്ടണം ഗ്രാമപഞ്ചായത്തുകളിൽ പൂർണ്ണമായും ജൂൺ 11നും ജൂൺ 12 നും കുടിവെള്ള വിതരണം മുടങ്ങും. 

 പോസ്റ്റ് മെട്രിക് ഹോസ്റ്റൽ പ്രവേശനം 

പട്ടികജാതി വികസന വകുപ്പിന് കീഴിൽ കണ്ണൂർ താണയിൽ പ്രവർത്തിക്കുന്ന ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലേയ്ക്ക് 2026-2027 അദ്ധ്യയന വർഷം പോസ്റ്റ് മെട്രിക് കോഴ്‌സുകളിൽ പഠിക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗം വിദ്യാർത്ഥികളുടെ രക്ഷിതാക്കളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രവേശനം ലഭിക്കുന്ന വിദ്യാർത്ഥികളുടെ താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും. വിദ്യാർത്ഥികൾക്ക് പ്രതിമാസ പോക്കറ്റ് മണിയും നൽകും. നിശ്ചിത മാതൃകയിലുള്ള അപേക്ഷ​, ജാതി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ഇപ്പോൾ പഠിക്കുന്ന സ്ഥാപന മേധാവിയുടെ സാക്ഷ്യപത്രം എന്നിവ സഹിതം ജില്ലാ പട്ടികജാതി വികസന ഓഫീസർ, സിവിൽ സ്റ്റേഷൻ, കണ്ണൂർ - 670 002 എന്ന വിലാസത്തിൽ ജൂൺ 30-നകം ലഭ്യമാക്കണം. ഫോൺ : 04972-700596 .

date