Skip to main content
ദേശീയ സെൻസസ് 2027: ചാർജ് ഓഫീസർമാരുടെ യോഗം ചേർന്നു 

ദേശീയ സെൻസസ് 2027: ചാർജ് ഓഫീസർമാരുടെ യോഗം ചേർന്നു 

 

ദേശീയ സെൻസസ് 2027 ന്റെ ഭാഗമായി ചാർജ് ഓഫീസർമാരുടെ യോഗം ജില്ലാ കളക്ടർ പി വിഷ്ണുരാജിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്നു. നടന്നുകൊണ്ടിരിക്കുന്ന എന്യൂമറേറ്റർമാരുടെ പരിശീലനം, പുരോഗതി, പ്രചാരണ പരിപാടികൾ എന്നിവ യോഗം അവലോകനം ചെയ്തു. ജൂൺ 16 ന് തുടങ്ങുന്ന സെൽഫ് എന്യൂമറേഷൻ പരമാവധി പ്രോത്സാഹിപ്പിക്കണമെന്ന് കളക്ടർ പറഞ്ഞു. 
പൗരൻ പോർട്ടൽ വഴി സ്വന്തം നിലയ്ക്ക് സെൻസസ് വിവരങ്ങൾ നൽകുന്നതാണ് സെൽഫ് എന്യൂമറേഷൻ. ഈ പ്രക്രിയ ജൂൺ 16 മുതൽ 30 വരെയാണ്. സെൽഫ് എന്യൂമറേഷൻ നൽകിയശേഷം ലഭിക്കുന്ന സെൽഫ് എന്യൂമറേഷൻ ഐഡി നമ്പർ ഭവനസന്ദർശനത്തിന് എത്തുന്ന എന്യൂമറേറ്റർക്ക് കൈമാറിയാൽ മതി. പോർട്ടലിൽ നൽകിയ വിവരങ്ങൾ എന്യൂമറേറ്റർ പരിശോധിച്ചു സ്ഥിരീകരിച്ച ശേഷമാണ് അന്തിമമായി ഡാറ്റബേസിലേക്ക് പോകുക. 

രണ്ട് ഘട്ടങ്ങളിലായാണ് സെൻസസ് നടക്കുക. കേരളത്തിൽ ആദ്യഘട്ടം ജൂലൈ 1 മുതൽ 30 വരെയാണ്. ആദ്യഘട്ട സെൻസസിൽ വീടുകളുടെ പട്ടികപ്പെടുത്തലും വീട് സെൻസസുമാണ്. രണ്ടാംഘട്ട സെൻസസ് അടുത്ത വർഷം ഫെബ്രുവരിയിലാണ്.

എ.ഡി.എം കല ഭാസ്കർ, കണ്ണൂർ കന്റോൺമെന്റ് ബോർഡ് സി.ഇ.ഒ ഡോ. പ്രശാന്ത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

date