Skip to main content

അസിസ്റ്റന്റ് പ്രഫസര്‍ 

പാമ്പാടി രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍  ദിവസ വേതന വ്യവസ്ഥയില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റി /അസിസ്റ്റന്റ് പ്രഫസര്‍ തസ്തികയില്‍ പാനല്‍ തയാറാക്കുന്നതിന് എ.ഐ.സി.ടി.ഇ., സിഒഎ, യുജിസി മാനദണ്ഡപ്രകാരം യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എന്‍ജിനീയറിംഗ് കംപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനീയറിംഗ്, ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്, റോബോട്ടിക്സ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് എന്‍ജിനീയറിംഗ്, മെക്കാനിക്കല്‍ എന്‍ജിനീയറിംഗ്,ആര്‍ക്കിടെക്ചര്‍, ഫിസിക്സ്, കെമിസ്ട്രി വിഭാഗങ്ങളിലാണ് ഒഴിവുകള്‍.  വിശദവിവരങ്ങള്‍ കോളേജ് വെബ്സറ്റില്‍(www.rit.ac.in). യോഗ്യരായവര്‍ തിരിച്ചറിയല്‍ രേഖ, അസ്സല്‍ സര്‍ട്ടിഫിക്കറ്റ്, ബയോഡേറ്റ, പ്രവൃത്തിപരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ജൂണ്‍18ന് രാവിലെ 10.30ന് അതത് ഡിപ്പാര്‍ട്ട്മെന്റുകളില്‍ എത്തണം. ഫോണ്‍- 0481 2506153,2507763.

date