Skip to main content

ജില്ലാതല അറിയിപ്പുകൾ

ഐ.ടി.ഐ പ്രവേശനം 

വ്യവസായിക പരിശീലന വകുപ്പിൻ്റെ കീഴിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 13 ഐ.ടി.ഐ കളിലായി 14 ട്രേഡുകളിൽ കേരള തൊഴിലാളി ക്ഷേമനിധി ബോർഡിലെ തൊഴിലാളികളുടെ മക്കൾക്ക് സംവരണം ചെയ്ത 280 സീറ്റുകളിലേക്കുള്ള പ്രവേശനം നേടാം. ബോർഡിന്റെ വെബ്സൈറ്റ് ആയ www.labourwelfarefund.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്. കൂടുതൽ വിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. അടിസ്ഥാനയോഗ്യത പത്താം ക്ലാസ്സ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 750രൂപ ബോർഡിൽ നിന്നും സ്റ്റൈപന്റ്റ് നൽകും.
അഡ്മിഷൻ ലഭിക്കുന്ന ഗവ. ഐ.ടി.ഐ കളും ട്രേഡുകളും:
ധനുവച്ചപുരം-വയർമാൻ, ചാക്ക- ടർണർ, ആറ്റിങ്ങൽ - മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കൊല്ലം-മെക്കാനിക്ക് ഡീസൽ, ഏറ്റുമാനൂർ-വെൽഡർ/ഫിൽറ്റർ, ചെങ്ങന്നൂർ- മെക്കാനിക്ക് മോട്ടോർ വെഹിക്കിൾ, കട്ടപ്പന - വെൽഡർ, കളമശ്ശേരി- ഫിൽറ്റർ, ചാലക്കുടി-ടെക്നിക്കൽ പവർ ഇലക്ട്രോണിക്ക് സിസ്റ്റംസ്, മലമ്പുഴ - ഇലക്ട്രീഷ്യൻ, അഴിക്കോട്-ഡ്രാഫ്റ്റ്സ് മാൻ സിവിൽ, കോഴിക്കോട് - റെഫ്രിജറേഷൻ ആൻറ് എയർ കണ്ടീഷനിങ്ങ് ടെക്നീഷ്യൻ, കണ്ണൂർ- ഇലക്ട്രോണിക്ക് മെക്കാനിക്ക്.

 സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ് എഡ്യുക്കേഷൻ പ്രോഗ്രാം 

സ്റ്റേറ്റ് റിസോഴ്‌സ് സെൻ്റർ കേരളയുടെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2026 ജൂലൈ സെഷനിലെ സർട്ടിഫിക്കറ്റ് ഇൻ ലൈഫ് സ്‌കിൽസ്' എഡ്യൂക്കേഷൻ ആറു മാസ പ്രോഗ്രാമിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. ശനി ഞായർ/പൊതു അവധി ദിവസങ്ങളിലാകും കോണ്ടാക്ട് ക്ലാസ്സുകൾ. 18 മേൽ പ്രായമുള്ളവർക്ക് https://app.srccc.in/register എന്ന ലിങ്കിലൂടെ ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിക്കാം. വിശദവിവരങ്ങൾ ww.sr.in ൽ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂൺ 30.
ജില്ലയിലെ പഠനകേന്ദ്രം - മിത്ര വെൽനെസ്സ് ഫൌണ്ടേഷൻ, മകം, രാമതെരു, പള്ളിക്കുന്ന്. ഫോൺ-94460641

 ലക്‌ചറർ 

കണ്ണൂർ ഗവ. പോളിടെക്നിക്ക് കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയറിങ് വിഭാഗത്തിൽ ലക്‌ചറർ ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ്സോടെ ബി ടെക്/എം ടെക് പാസ്സായ ഉദ്യോഗാർത്ഥികൾ രേഖകൾ സഹിതം ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് പ്രിൻസിപ്പാൾ മുമ്പാകെ നടത്തുന്ന കൂടിക്കാഴ്‌ചയ്ക്കും എഴുത്തു പരീക്ഷക്കും എത്തണം. ഫോൺ: 04972835106.

 ഇൻസ്ട്രക്ടർ ഒഴിവ് 

തളിപ്പറമ്പ് ഗവ. കൊമേഴ്സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ വർഷം ഉണ്ടാകാനിടയുള്ള ഇൻസ്ട്രക്ടർ, അസി.ഇൻസ്ട്രക്ടർ എന്നീ താൽക്കാലിക അദ്ധ്യാപക ഒഴിവുകളിലേക്കുള്ള നിയമത്തിന് പാനൽ തയ്യാറാക്കുന്നതിനുളള അഭിമുഖം ജൂൺ 17 ന് രാവിലെ 10 മണിക്ക് സ്ഥാപനത്തിൽ നടക്കും. ഡിപ്ലോമ ഇൻ സെക്രട്ടേറിയൽ പ്രാക്ടീസ് / ഡിപ്ലോമ ഇൻ കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻറ് സെക്രട്ടേറിയൽ പ്രാക്ടീസ് / വേർഡ് പ്രോസസിംഗ് ഉൾപ്പെടെയുളള ഡിപ്ലോമ ഇൻ ഷോർട്ട് ഹാൻറ് ആൻറ് ടൈപ്‌പ്റൈറ്റിംഗും, ബി കോം ബിരുദവും, ടാലി, ഡിടിപി ഉളളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമുൾപ്പെടെയുളള അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം സ്ഥാപനത്തിൽ എത്തണം.
ഫോൺ: 04602 202571, 9947365439.

സിഫ്നെറ്റിൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ 

കേന്ദ്ര സർക്കാർ സ്ഥാപനമായ സിഫ്നെറ്റ് 2026 ആഗസ്റ്റിൽ ആരംഭിക്കുന്ന രണ്ടു വർഷത്തെ വെസ്സൽ നാവിഗേറ്റർ, മറൈൻ ഫീറ്റർ കോഴ്‌സുകളിലേക്ക് ജില്ലയിലെ മത്സ്യത്തൊഴിലാളി യുവാക്കളിൽ നിന്നും ഫിഷറീസ് വകുപ്പ് അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് ​ഫിഷറീസ് വകുപ്പ് സ്പോൺസർഷിപ്പ് നൽകും. ​യോഗ്യത: പത്താം ക്ലാസ്സ് വിജയവും, കണക്കിനും സയൻസിനും വെവ്വേറെ 40 ശതമാനം മാർക്കും വേണം. ​ 2.08.2006 നും 2.08.2011 നും ഇടയിൽ ജനിച്ചവർ ആയിരിക്കണം. ​ കടലിലെ ജോലിക്ക് ആവശ്യമായ ശാരീരികക്ഷമതയും കാഴ്‌ചശക്തിയും ഉണ്ടായിരിക്കണം.​ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികളുടെ കോഴ്‌സ് ഫീസ് സർക്കാർ വഹിക്കും. പഠനകാലയളവിൽ ഹോസ്റ്റൽ/മെസ്സ് ചെലവുകൾക്കായി പ്രതിമാസം 1500 രൂപ സ്റ്റൈപ്പന്റുണ്ട്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സിഫ്​നെറ്റി​ൻ്റെയോ ഫിഷറീസ് സർവേ ഓഫ് ഇന്ത്യയുടെയോ കപ്പലുകളിൽ പ്രതിമാസം 2​3​000 രൂപ​യുടെ സ്റ്റൈപ്പൻഡും യൂണിഫോം അലവൻസും സഹിതം പോസ്റ്റ് ഇൻസ്റ്റിറ്റ്യൂഷണൽ ട്രെയിനിങ് നൽകും.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം കണ്ണൂർ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലോ, അടുത്തുള്ള മത്സ്യഭവനിലോ ജൂൺ 14-ന് വൈകുന്നേരം 4 മണിക്ക് മുൻപായി അടിയന്തരമായി ബന്ധപ്പെടണം.. ഫോൺ 0497 2731081​.

 വൈദ്യുതി മുടക്കം 

ചെക്കികുളം കനാൽ, ധർമ്മകിണർ, കാവുംചാൽ, പള്ളിയത്ത്, ചെമ്മാടം വായനശാല, പാറാൽറോഡ് എന്നീ ട്രാൻസ്‌ഫോർമർ പരിധിയിൽ ജൂൺ 12 ന് രാവിലെ എട്ട് മുതൽ മൂന്ന് വരെയും വിആർ കോംപ്ലക്സ്, ഏച്ചുർ ബസാർ, സിആർ ഫ്യൂവൽസ്, നുച്ചിലോട് , നമ്പ്യാർ പീടിക, ഫോർച്യൂൺ സ്‌ക്വയർ, മാച്ചേരി സ്കൂൾ എന്നീ ട്രാൻസ്‌ഫോർമർ പരിധികളിൽ രാവിലെ ഒമ്പത് മുതൽ അഞ്ച് വരെയും കൊട്ടാനിച്ചേരി ചകിരി ട്രാൻസ്‌ഫോർമർ പരിധിയിൽ ഉച്ച 12മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും

date