Post Category
മുതിര്‍ന്ന പൗരന്മാര്ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ ദിനാചരണം ജൂണ്‍ 15-ന്
മുതിര്‍ന്ന പൗരന്മാരോടുള്ള അതിക്രമങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ദിനത്തോടനുബന്ധിച്ച് സംസ്ഥാന സാമൂഹ്യനീതി വകുപ്പിന്റെ നേതൃത്വത്തില്‍ ജില്ലാതല ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കുന്നു. ജൂണ്‍ 15-ന് രാവിലെ പത്തിന് തൃശ്ശൂര്‍ ജവഹര്‍ ബാലഭവന് ഓഡിറ്റോറിയത്തിലാണ് പരിപാടി. തൃശ്ശൂര്‍ കോര്പ്പറേഷന് മേയര്‍ ഡോ. നിജി ജസ്റ്റിന് പരിപാടി ഉദ്ഘാടനം ചെയ്യും. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് അധ്യക്ഷയാകും.
മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമവും ആരോഗ്യകരമായ വാര്‍ദ്ധക്യവും ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടിയില്‍ വിവിധ ബോധവല്‍ക്കരണ ക്ലാസുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോര്പ്പറേഷന് കൗണ്‍സിലര്‍ അഡ്വ. ജോയ് ബാസ്റ്റിന് ചാക്കോള, റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരായ വിനോദ് രാജ്, കെ.എം. നാസര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments