തൃശ്ശൂര്‍ ഗവ. നഴ്‌സിംഗ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ ഒഴിവ്
തൃശ്ശൂര്‍ മുളങ്കുന്നത്തുകാവ് ഗവ. നഴ്‌സിംഗ് കോളേജില്‍ ബോണ്ടഡ് ലക്ചറര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. ആകെയുള്ള ഒമ്പത് ഒഴിവുകളിലേക്ക് പ്രതിമാസം 32,000 രൂപ സ്‌റ്റൈപ്പന്‍ഡ് നിരക്കിലാണ് നിയമനം. ഏതെങ്കിലും അംഗീകൃത സര്‍ക്കാര്‍ അല്ലെങ്കില്‍ സ്വകാര്യ നഴ്‌സിംഗ് കോളേജില്‍ നിന്നുള്ള എം.എസ്.സി നഴ്‌സിംഗ് വിജയകരമായി പൂര്‍ത്തീകരിച്ചവര്‍ക്കും കെ.എന്‍.എം.സി രജിസ്‌ട്രേഷന്‍ ഉള്ളവര്‍ക്കുമാണ് അവസരം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്കായുള്ള അഭിമുഖം ജൂണ്‍ 17 ന് രാവിലെ 11 ന് നഴ്സിംഗ് കോളേജ് പ്രിന്‍സിലിന്റെ കാര്യാലയത്തില്‍ നടത്തും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ രേഖ, യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നേരിട്ട് അഭിമുഖത്തിന് ഹാജരാകണം. ഒരു വര്‍ഷത്തേക്കോ യോഗ്യരായ ബോണ്ടഡ് അധ്യാപകര്‍ ജോലിയില്‍ പ്രവേശിക്കുന്നത്‌വരെയോ (ഏതാണോ ആദ്യം) ആയിരിക്കും നിയമനം. അഭിമുഖത്തില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള ടി.എ/ ഡി.എ ചെലവുകള്‍ ഉദ്യോഗാര്‍ത്ഥികള്‍ സ്വയം വഹിക്കേണ്ടതാണെന്നും പ്രിന്‍സിപ്പല്‍ അറിയിച്ചു.
- Log in to post comments