Skip to main content

വയോമിത്രം പദ്ധതികളില്‍ മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന തൃശ്ശൂര്‍, വടക്കാഞ്ചേരി വയോമിത്രം പദ്ധതികളില്‍ മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. എം.ബി.ബി.എസ് ബിരുദവും മോഡേണ്‍ മെഡിസിന്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഫാമിലി മെഡിസിന്‍, ജീറിയാട്രിക് മെഡിസിന്‍, ജനറല്‍ മെഡിസിന്‍ എന്നിവയിലൊന്നില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്കും, ഗവണ്‍മെന്റ് സര്‍വീസില്‍ നിന്നും വിരമിച്ചവര്‍ക്കും, പാലിയേറ്റീവ് ട്രെയിനിംഗ് ലഭിച്ചവര്‍ക്കും മുന്‍ഗണന ലഭിക്കും. അപേക്ഷകര്‍ക്ക് 65 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ എന്നിവ സഹിതമുള്ള അപേക്ഷകള്‍ ജൂണ്‍ 17 ന് വൈകിട്ട് അഞ്ചിനകം വയോമിത്രം പദ്ധതി ഓഫീസുകളില്‍ ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് പൂത്തോള്‍ ചെമ്പോട്ടില്‍ ലൈനിലുള്ള വയോമിത്രം പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഇ മെയില്‍: dekssmtsr@gmail.com
ഫോണ്‍: 8943354045.

date