Skip to main content

സാക്ഷരതാമിഷന്‍ സംഘടിപ്പിച്ച പരിസ്ഥിതിവാരാചരണം സമാപിച്ചു

ലോകപരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചു മുതല്‍ ജില്ലാസാക്ഷരതാമിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവിധ പരിപാടികളുടെ സമാപന ചടങ്ങ് തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ കെ.കെ. വിമല്‍രാജ് ഉദ്ഘാടനം ചെയ്തു. പരിസ്ഥിതിദിനാചരണവുമായി ബന്ധപ്പെട്ട് മികച്ച പ്രവര്‍ത്തനം നടത്തിയ ജി.എച്ച്.എ സ്.എസ് അരീക്കോട് തുല്യത പഠനകേന്ദ്രത്തിന് ചടങ്ങില്‍ ഉപഹാരം നല്‍കി.

ജില്ലാപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് അംഗം ഡോ.പി.എച്ച്. ആയിഷബാനു അധ്യക്ഷ്യത വഹിച്ചു. സാക്ഷരതാമിഷനില്‍ രജിസ്റ്റര്‍ ചെയ്ത ഇന്റേണ്‍ഷിപ്പ് പൂര്‍ത്തിയാക്കിയ ബിരുദവിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റും വൃക്ഷത്തൈകളും വിതരണം ചെയ്തു. ജൈവവൈവിധ്യ ബോര്‍ഡ് പ്രതിനിധി കെ.ടി.സഫ്‌ന, സാക്ഷരതാമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത്രപ്രസാദ്, അസി. കോ-ഓര്‍ഡിനേറ്റര്‍ എം.മുഹമ്മദ് ബഷീര്‍, ജീവനക്കാരായ കെ.ശരണ്യ, കെ. മൊയ്തീന്‍കുട്ടി, നോഡല്‍ പ്രേരക് ഇ. സന്തോഷ്‌കുമാര്‍, പ്രേരക് എ. സുബ്രഹ്‌മണ്യന്‍ പ്രസംഗിച്ചു. സാക്ഷരതാപ്രേരക്മാര്‍, തുല്യതാപഠിതാക്കള്‍, ഇന്റേണ്‍ഷിപ്പ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പരിസ്ഥിതി വാരാചരണം സമാപനചടങ്ങില്‍ പങ്കെടുത്തു.

date