Skip to main content

വയോജനങ്ങൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനം ജൂൺ 15 ന്

വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹ്യനീതി വകുപ്പ് ജൂൺ 15 ന് മുതിർന്ന പൗരന്മാരോടുള്ള അതിക്രമങ്ങൾക്കെതിരെയുള്ള ബോധവത്ക്കരണ ദിനം വിപുലമായി ആചരിക്കും. തിങ്കൾ (15.06.2026) രാവിലെ 10 ന് മലപ്പുറം ഗവ.കോളെജിൽ നടക്കുന്ന ബോധവത്ക്കരണ ദിനാചരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.എ.ജബ്ബാർ ഹാജി ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ മുഖ്യാതിഥിയായി പങ്കെടുക്കും. മലപ്പുറം ഗവ.കോളെജ് പ്രിൻസിപ്പൽ ഡോ.സൈനുൽ ആബിദ് കോട്ട അധ്യക്ഷത വഹിക്കും. ജില്ലാ കലക്ടർ ഡോ വിനയ് ഗോയൽ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ ലീഗൽ സർവീസസ് സെക്രട്ടറി ഷാബിൽ ഇബ്രാഹിം ദിനാചരണ സന്ദേശം നൽകും. തിരൂർ സബ് കലക്ടർ ദിലിപ് കെ. കൈനിക്കര, പെരിന്തൽമണ്ണ സബ് കലക്ടർ സാക്ഷി മോഹനൻ, വയോജന കമ്മിറ്റി മെമ്പർമാർ, സായംപ്രഭ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുക്കും. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും സംരക്ഷണവും സംബന്ധിച്ച നിയമ ക്ലാസും വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച വയോജനങ്ങളുടെ ജീവിതവിജയങ്ങളുടെ സുവർണ്ണ അധ്യായങ്ങൾക്ക് ആദരവും നൽകും. വയോജനങ്ങളുടെ കലാവിരുന്നും ദിനാചരണത്തിന്റെ ഭാഗമായി നടക്കും. 

 

ദിനാചരണത്തിന്റെ ഭാഗമായി മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസ് തയ്യാറാക്കിയ 'വയോജന സൗഹൃദ സമൂഹം കെട്ടിപ്പടുക്കാം' എന്ന ലഘുലേഖ ജില്ലാ കലക്ടർ ഡോ.വിനയ് ഗോയൽ ജില്ലാ സാമൂഹ്യനീതി ഓഫീസർ സമീർ മച്ചിങ്ങലിനു നൽകി പ്രകാശനം ചെയ്തു. സീനിയർ സൂപ്രണ്ട് രാജീവ്, ജൂനിയർ സൂപ്രണ്ട് മനോജ് മേനോൻ, കെ സി അബൂബക്കർ, പി.അബ്ബാസ്, കെ.പി പ്രഭിത, കെ. വിജില, നൗഫൽ, കെ. ഷിബിൻലാൽ കെ, ജില്ലാ കലക്ടറുടെ ഇന്റേൺസ് തുടങ്ങിയവർ പങ്കെടുത്തു. മുതിർന്നവരോടുള്ള അതിക്രമങ്ങൾ തിരിച്ചറിയുന്നതിനും തടയുന്നതിനും അവരുടെ അവകാശങ്ങൾ, സുരക്ഷ, അന്തസ്സ് എന്നിവ സംരക്ഷിക്കുന്നതിനും ബോധവത്ക്കരണം നടത്തുന്നതിനുമായാണ് ജില്ലാ സാമൂഹ്യനീതി ഓഫീസ് ലഘുലേഖ തയ്യാറാക്കിയത്. 

 

വയോജനങ്ങൾക്കെതിരായ അതിക്രമം: ജില്ലയിൽ രജിസ്റ്റർ ചെയ്ത കേസുകൾ

 

മാതാപിതാക്കളെയും മുതിർന്ന പൗരന്മാരേയും സംരക്ഷിക്കുന്ന നിയമം അനുസരിച്ച് 2025ൽ 253 കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു. 2026 ജൂൺ വരെ 113 കേസുകൾ. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരെയും സംരക്ഷിക്കുന്ന നിയമമനുസരിച്ച് ജില്ലയിൽ തിരൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ സബ് കലക്ടർമാർ പ്രിസൈഡിങ് ഓഫീസർമാരായുള്ള മെയിൻറനൻസ് ട്രൈബ്യൂണലുകളിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം താഴെ പറയുന്നു.

 

2023-186

2024-254

2025-253

2026 ജൂൺ വരെ 113.

 

ജില്ലയിൽ ഒൻപത് വയോജന സദനങ്ങൾ പ്രവർത്തിക്കുന്നു. താമസക്കാരായി 138 പുരുഷന്മാരും 121 സ്ത്രീകളുമടക്കം ആകെ 259 വയോജനങ്ങളാണ് അന്തേവാസികളായുള്ളത്.

date