'ഉള്ളുണർത്ത്' പരിശീലന പരിപാടി സംഘടിപ്പിച്ചു
നേതൃത്വഗുണം വളർത്താൻ കെ.സി.സി.പി.എല്ലിന്റെ (കേരള ക്ലെയ്സ് & സെറാമിക്സ് പ്രോഡക്റ്റ്സ് ലിമിറ്റ്) നേതൃത്വത്തിൽ 'ഉള്ളുണർത്ത്' പരിപാടി സംഘടിപ്പിച്ചു. മാങ്ങാട്ടുപറമ്പ് മൈസോൺ ഐ ടി ക്യാമ്പസിൽ കെ.സി.സി.പി.എൽ മാനേജിങ് ഡയറക്ടർ ഡോ ആനക്കൈ ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു
കെസിസിപി ലിമിറ്റഡിലെ ജീവനക്കാരുടെ നേതൃപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനും വ്യക്തിത്വ വളർച്ച പ്രോത്സാഹിപ്പിക്കുന്നതിനുമായാണ് ദ്വിദിന പരിശീലന പരിപാടി സംഘടിപ്പിച്ചത്.
സ്ഥാപനത്തിന്റെ മുന്നേറ്റത്തിൽ ജീവനക്കാരുടെ സജീവ പങ്കാളിത്തവും നേതൃത്വഗുണങ്ങളും നിർണായക പങ്കുവഹിക്കുന്നതായി ഡോ ആനക്കൈ ബാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
പരിശീലകനായ ബാലുമഹേന്ദ്ര വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രധാനമായും തൊഴിൽരംഗത്തെ കാര്യക്ഷമത വർധിപ്പിക്കുക എന്ന ലക്ഷ്യം മുൻ നിർത്തിയാണ് പരിശീലനം. കെ സി സി പി എല്ലിലെ വിവിധയിടങ്ങളിലെ ജീവനക്കാർ സജീവ പങ്കാളികളായി. പരിപാടിയിൽ അസിസ്റ്റന്റ് ജനറൽ മാനേജർ (പ്രൊഡക്ഷൻ) എ കെ കൃഷ്ണകുമാർ, പേർസണൽ മാനേജർ കെ പി ധന്യ എന്നിവർ സംസാരിച്ചു.
- Log in to post comments